Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘നേര്’ സിനിമയുടെ മൂന്നാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഇറങ്ങുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ മൂന്നാമത് പോസ്റ്റര്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ രണ്ടു പോസ്റ്റുറുകളും മോഹന്‍ലാലിന്റേതു മാത്രമായിരുന്നുവെങ്കില്‍ ഇക്കുറി മോഹന്‍ലാല്‍, പ്രിയാമണി, അനശ്വരാ രാജന്‍ എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഡിസംബര്‍21-ന് പ്രദര്‍ശനത്തിനെത്തും.

കോര്‍ട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാലും പ്രിയാമണിയും അഭിഭാഷകരായിട്ടാണെത്തുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയിലേറ്റിക്കൊണ്ടാണ് നേര് ജീത്തു ജോസഫ് സമ്മാനിക്കുന്നത്. വര്‍ണ്ണപ്പകിട്ടും, ആരവങ്ങളുമില്ലാതെ ഒരു ലീഗല്‍ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. കോടതി രംഗങ്ങള്‍ നിരവധി കണ്ടിട്ടുണ്ടങ്കിലും ഈ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാര്‍, നന്ദു, മാത്യു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, കലേഷ്, കലാഭവന്‍ ജിന്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനില്‍ എന്നിവരും പ്രധാന താരങ്ങളാണ്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു.

ഛായാഗ്രഹണം. സതീഷ് കുറുപ്പ്. എഡിറ്റിംഗ് – വി.എസ്.വിനായക്. കലാസംവിധാനം – ബോബന്‍. കോസ്റ്റ്യൂം – ലിന്റാ ജീത്തു. മേക്കപ്പ് -അമല്‍ ചന്ദ്ര. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സുധീഷ് രാമചന്ദ്രന്‍. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – സോണി.ജി.സോളമന്‍, എസ്.എ. ഭാസ്‌ക്കരന്‍, അമരേഷ് കുമാര്‍. ഫിനാന്‍സ് കണ്‍േ ട്രാളര്‍- മനോഹരന്‍ പയ്യന്നൂര്‍. പ്രൊഡക്ഷന്‍ മാനേജേഴ്‌സ് – ശശിധരന്‍ കണ്ടാണിശ്ശേരില്‍, പാപ്പച്ചന്‍ ധനുവച്ചപുരം. പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് -പ്രണവ് മോഹന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സിദ്ദു പനയ്ക്കല്‍

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...