Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

വിജയ് ബാബുവിന്റെ ‘പെൻഡുലം’ ഒടിടിയിലേക്ക്; എവിടെ കാണാം?

നടനും നിർമാതാവുമായ വിജയ് ബാബുവിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ടൈ ലൂപ്പ് ചിത്രമാണ് പെൻഡുലം. ജൂൺ മാസത്തിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് എത്തിയിരിക്കുകയാണ്.

തിയറ്ററിൽ മികച്ച അഭിപ്രായം ലഭിച്ചെങ്കിലും പെൻഡുലം ബോക്സ്ഓഫീസിൽ പരാജയമായി മാറുകയായിരുന്നു.

സൈന പ്ലേക്കാണ് പെൻഡുലം സിനിമയുടെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം ഡിസംബർ എട്ടിന് ഡിജിറ്റൽ സംപ്രേഷണം ആരംഭിക്കും.

ഒരാൾ സ്വപ്നം കാണുന്നതൊക്കെ ഫലിച്ചാൽ എന്തൊക്കെയാകും സംഭവിക്കുക എന്നതിനെ ആസ്പദമാക്കിയാണ് ചിത്രം പോകുന്നത്. ടൈം ലൂപ്പും ലൂസിഡ് ഡ്രീം തുടങ്ങിയ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ രജിൻ എസ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ.

ലൈറ്റ്സ് ഓൺ സിനിമാസിന്റെയും ബാറ്റ് ബ്രോസ് ഇന്റർനാഷ്ണലിന്റെയും ബാനറിൽ ഡാനിഷ് കെ.എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകനായ രജിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇന്ദ്രൻസ്, രമേശ് പിഷാരടി, അനുമോൾ, ദേവിക രാജേന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ ദാമോദരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...