Vismaya News
Connect with us

Hi, what are you looking for?

NATIONAL

‘ലിവ്-ഇൻ റിലേഷൻഷിപ്പ് അപകടകരമായ രോഗം, ഇതിനെതിരെ നിയമം കൊണ്ടുവരണം’; പാർലമെന്റിൽ ബിജെപി എംപി

ലിവ്-ഇൻ റിലേഷൻഷിപ്പിനെതിരെ ബിജെപി എംപി ധർംബീർ സിംഗ്. ഇത്തരം ബന്ധങ്ങൾ സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യേണ്ട ഒരു അപകടകരമായ രോഗമാണ്. ഇതിനെതിരെ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിയാനയിലെ മഹേന്ദ്രഗഡിൽ നിന്നുള്ള ബിജെപി എംപിയാണ് ധർംബീർ സിംഗ്.

ലോക്സഭയിൽ ‘സീറോ അവറി’ലാണ് ധർംബീർ സിംഗ് വിഷയം ഉന്നയിച്ചത്. പ്രണയ വിവാഹങ്ങളിൽ വിവാഹമോചന നിരക്ക് കൂടുതലാണെന്നും പ്രണയ വിവാഹങ്ങൾക്ക് വധൂവരന്മാരുടെ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കണമെന്നും ധരംബീർ സിംഗ് പറഞ്ഞു.

വസുധൈവ കുടുംബകത്തിന്റെയും സാഹോദര്യത്തിന്റെയും ദർശനത്തിന് പേരുകേട്ടതാണ് ഇന്ത്യൻ സംസ്കാരം. നമ്മുടെ സാമൂഹിക ഘടന ലോകത്തിലെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ്. നമ്മുടെ നാനാത്വത്തിലെ ഏകത്വം ലോകം മുഴുവൻ മതിപ്പുളവാക്കുന്നു. അമേരിക്കയുമായി(40%) താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ വിവാഹമോചന നിരക്ക് 1.1 ശതമാനം മാത്രമാണ് – അദ്ദേഹം പറഞ്ഞു

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...