Vismaya News
Connect with us

Hi, what are you looking for?

HEALTH

നിസ്സാരമല്ല പ്രീഡയബറ്റിസ്; ശരീരം നല്‍കുന്ന സൂചനകള്‍ അറിയാം

അലസമായ ജീവിതശൈലി മൂലം പലരുടെയും ജീനവിതത്തില്‍ വില്ലനായി മാറുന്ന ഒന്നാണ് പ്രമേഹം. എന്നാല്‍ പ്രമേഹം പിടിപെടുന്നതിന് വര്‍ഷങ്ങ്ള്‍ മുന്‍പ് തന്നെ ശരീരം അതിന്റെ ലക്ഷണങ്ങള്‍ കാണിക്കും. ഈ അവസ്ഥയെയാണ് പ്രീ ഡയബറ്റിക് എന്നു പറയുന്നത്. രക്തത്തില്‍ സാധാരണയെക്കാള്‍ പഞ്ചസാരയുടെ അളവു കൂടുകയും എന്നാല്‍ പ്രമേഹം എന്ന അളവിലേക്ക് എത്തിയിട്ടില്ല എന്ന അവസ്ഥയാണിത്.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ പ്രീ ഡയബെറ്റിസ് എന്ന അവസ്ഥയ്‌ക്ക് സാധ്യതയുണ്ട്. ഭാവിയില്‍ ഡയബറ്റിസ് രോഗിയാവാനുള്ള സാധ്യത ഇവരില്‍ കൂടുതലായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരക്കാര്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ മനസിലാക്കി ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

പ്രീഡയബറ്റിക് സാധ്യത മനസ്സിലാക്കി നേരത്തെ നിയന്ത്രിച്ചാല്‍ നിങ്ങള്‍ക്ക് നീണ്ടകാല ഡയബറ്റിസ് രോഗാവസ്ഥയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്നതാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുമാണ് ഗ്ലൂക്കോസിന്റെ അളവ് കൂടുതലായും ശരീരത്തില്‍ ഉണ്ടാവുന്നത്. പാന്‍ക്രിയാസ് ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ആണ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്. എന്നാല്‍ ഈ പ്രവര്‍ത്തനം നന്നായി നടക്കാതെ വരുമ്പോഴാണ് പ്രീഡയബറ്റിസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. അത് ഭാവിയില്‍ ടൈപ്പ് 2 ഡയബറ്റിസ് ആയി മാറുകയും ചെയ്യുന്നു.

ദാഹം, മൂത്രശങ്ക, കഠിനമായ വിശപ്പ്, തൊണ്ട വരള്‍ച്ച, കാഴ്ച മങ്ങല്‍, നിരന്തരമായി ഉണ്ടാകുന്ന അണുബാധ, മുറിവുണ്ടായാല്‍ ഉണങ്ങാന്‍ താമസം, ശരീരഭാരം കുറയുക എന്നിവയൊക്കെ പ്രീഡയബെറ്റിസിന്റെ ലക്ഷണങ്ങളാണ്. ആരോഗ്യകരമായ ജീവിത ശൈലി നയിക്കുന്നതിലൂടെ പ്രീഡയബറ്റിസ് എന്ന അവസ്ഥയെയും അതിലൂടെ ഡയബറ്റിന്റെ സാധ്യതയെയും മറികടക്കാന്‍ സാധിക്കും. പോഷക ഗുണമുള്ള ഭക്ഷണം കഴിക്കുക, കൃത്യമായി വ്യായാമം ചെയ്യുക, അമിതവണ്ണം കുറയ്‌ക്കുക, രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും നിയന്ത്രിച്ചു നിര്‍ത്തുക, പുകവലി ഉപേക്ഷിക്കുക എന്നിവയിലൂടെ ഇവ കുറയ്‌ക്കാവുന്നതാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....