Vismaya News
Connect with us

Hi, what are you looking for?

HEALTH

ദിവസവും നെല്ലിക്ക ജ്യൂസ് കഴിച്ചാൽ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക.  ദിവസവും നെല്ലിക്ക ജ്യൂസ് കഴിച്ചാൽ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ ഏറെ വലുതാണ്. ഇവ എന്തൊക്കെ എന്ന് നോക്കാം.

വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്കാ ജ്യൂസ്  ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

പതിവായി വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതു സന്ധി വേദനയും വീക്കവും കുറയ്‌ക്കാന്‍ സഹായിക്കും. നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണത്തിലെ മറ്റ് പോഷകങ്ങളെ ശരീരത്തിലേയ്‌ക്ക് വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിനും നെല്ലിക്ക സഹായിക്കും.

ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് ദഹനം മെച്ചപ്പെടുത്താനും  ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും വളരെയധികം ഉപയോഗപ്രദമാണ്. നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം, അസിഡിറ്റി എന്നീ പ്രശ്‌നങ്ങളുള്ളവര്‍ക്ക് വലിയ ആശ്വാസം നല്‍കും. അള്‍സര്‍ ഉള്ളവര്‍ക്ക് ഇത് കുടിക്കുന്നത് നല്ലതാണ്.

നെല്ലിക്കാ നീര് കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

വ്യക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്‌ക്കാനും വൃക്കകളുടെ ആരോഗ്യത്തിനും നെല്ലിക്ക ബെസ്റ്റാണ്

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....