ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.ജവാദ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക.സൗദി അറേബ്യ നിര്‍ദേശിച്ച തുലാവര്‍ഷ സീസണിലെ രണ്ടാമത്തേയും ഈ വര്‍ഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റായിരിക്കും ജവാദ്. മഴ പ്രവചനങ്ങള്‍ അനുസരിച്ച് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട് എന്നും മന്ത്രി അറിയിച്ചു.
ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ വടക്കന്‍ തീര ആന്ധ്രയില്‍ കനത്തതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കുന്നുണ്ട്. ചുഴലിക്കാറ്റ് തീരം കടക്കുന്ന സമയത്ത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജവാദ് ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെ വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷയ്ക്കും ഇടയില്‍ വീശുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ഡിസംബര്‍ ആറ് വരെ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.
You must be logged in to post a comment Login