ഈ മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ രോഹിത് ശർമ്മ ടെസ്റ്റ് വൈസ് ക്യാപ്റ്റനാകാൻ സാധ്യത. നിലവിലെ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെ ബാറ്റിംഗിൽ തുടർച്ചയായി പരാജയപ്പെടുന്നതിനെ തുടർന്നാണ് രോഹിതിനെ വൈസ് ക്യാപ്റ്റനാകാൻ തീരുമാനിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഒരാഴ്ച വൈകിയാവും പര്യടനം ആരംഭിക്കുക. ഡിസംബർ 17ന് ആരംഭിക്കേണ്ടിയിരുന്ന പര്യടനം ഡിസംബർ 26 മുതലാവും ആരംഭിക്കുക എന്ന് റിപ്പോർട്ടുകൾ. മൂന്ന് ടെസ്റ്റുകൾ ഇന്ത്യ കളിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, ഇതിൽ നിന്ന് ഒരു ടെസ്റ്റ് ഒഴിവാക്കിയെന്നും സൂചനയുണ്ട്. ഒരു ടി-20 മത്സരവും റദ്ദാക്കിയേക്കും.
You must be logged in to post a comment Login