വിളവൂർക്കൽ: കരിങ്കല്ലു കയറ്റിവന്ന ലോറി റോഡരികിൽ മറിഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11-മണിയോടെ മങ്കാട്ടുകടവ് പഞ്ചായത്തു കിണറിനു സമീപമാണ് അപകടം. മങ്കാട്ടുകടവിലെ പണിസ്ഥലത്തേക്കു ലോഡുമായി വന്നതാണ് ലോറി. ഇടറോഡു തിരിയുന്നതിനിടയിൽ മഴയിൽ കുതിർന്ന മതിലിനു സമീപത്തേക്കു കയറിയപ്പോൾ മതിലിടിഞ്ഞ് മറിയുകയായിരുന്നു. ഡ്രൈവർ കാബിനിൽ നിന്നു ചാടി രക്ഷപ്പെട്ടു. മങ്കാട്ടുകടവ് സ്വദേശി ശോഭയുടെ വീട്ടിലേയ്ക്കാണ് ലോറി മറിഞ്ഞത്. വീടിന് നാശനഷ്ടമുണ്ടായി. ജെ.സി.ബി. ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റി.
You May Also Like
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
WORLD
സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...
KERALA NEWS
പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....
You must be logged in to post a comment Login