Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

സായിഗ്രാമം നന്മയുടെ വെളിച്ചം: മന്ത്രി ആർ. ബിന്ദു

തോന്നയ്‌ക്കൽ സായിഗ്രാമം നന്മയുടെ വെളിച്ചമാണെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.നാഷണൽ സർവീസ് സ്കീം ‘സദ്ഭാവന’ സ്റ്റേറ്റ് ലെവൽ ലീഡർഷിപ്പ് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.വി.പി. മഹാദേവൻപിള്ള അദ്ധ്യക്ഷനായി.

വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് തിരഞ്ഞെടുത്ത 250 എൻഎസ്എസ് പ്രതിനിധികൾ ത്രിദിന നേതൃത്വ ക്യാമ്പിൽ പങ്കെടുത്തു. സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ. എൻ അനന്തകുമാറിനെ മന്ത്രി പൊന്നാട അണിയിക്കുകയും, എൻഎസ്എസ് ഉപഹാരം നൽകി ആദരിച്ചു.

അടുത്ത വർഷം എൻ.എസ്.എസിലെ ഏറ്റവും മികച്ച വോളന്റിയർക്ക് സായിഗ്രാമം മൊമന്റോയും 5001രൂപ ക്യാഷ് അവാർഡും മികച്ച സാമൂഹ്യപ്രവർത്തനം നടത്തുന്ന കോളേജിന് മെമന്റോയും 10,001 രൂപ ക്യാഷ് അവാർഡും നൽകുമെന്ന് ആമുഖപ്രഭാഷണം നടത്തിയ സത്യസായി ഓർഫനേജ് ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അറിയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...