Vismaya News
Connect with us

Hi, what are you looking for?

Automobile

കൊറോണയെ ഭയക്കുന്ന ഈ സമൂഹത്തിൽ.. കൊറോണയെ കൊണ്ട് പറക്കുന്നു ഈ ചേർത്തലക്കാരൻ..

ചൈനയിൽ നിന്നല്ല; ജപ്പാനിൽ നിന്നു വന്ന ഒരു കൊറോണ ചേർത്തലയിലുണ്ട്. പഴയ ഒരു കാറിന്റെ പേരാണ് ഇത് ചേർത്തല മരുത്തോർവട്ടം സൃഷ്ടിയിൽ വി.വി.ബാബുവിന്റെ ഉടമസ്ഥതയിലാണ് 1966ലെ ജപ്പാൻ നിർമ്മിത കൊറോണ ഡീലക്സ് കാറുള്ളത്. കാർട്ടൂണിസ്റ്റ് ആർ.കെ.ലക്ഷ്മണാണ് കാർ വി.വി.ബാബുവിന് നൽകിയത്. അദ്ദേഹം ജപ്പാനിൽ പോയപ്പോൾ അവിടുന്നു സമ്മാനമായി ലഭിച്ചതാണ് കാർ. 1988ൽ 40,000 രൂപയ്ക്ക് വി.വി.ബാബു കാർ സ്വന്തമാക്കി.

പെട്രോളിൽ ഓടുന്ന ശീതീകരിച്ച കാറിൽ 4 പേർക്ക് യാത്ര ചെയ്യാം. വലത് വശത്താണ് സ്റ്റീയറിങ്.14 കിലോമീറ്റർ മൈലേജ് ലഭിക്കും. വാങ്ങിച്ച സമയത്ത് രാജ്യത്ത് പലയിടങ്ങളിലും ഈ കാറിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് വി.വി. ബാബു പറഞ്ഞു. പലരും വലിയ വിലയ്ക്ക് കാർ ചോദിച്ചെങ്കിലും നൽകിയിട്ടില്ലെന്നു ബാബുവിന്റെ വാക്കുകൾ. ചൈനയിൽ നിന്നുള്ള കൊറോണ വൈറസ് വന്ന് എല്ലാവരെയും പേടിപ്പിക്കുന്നതിനും പതിറ്റാണ്ടുകൾക്കു മുൻപ് ജപ്പാനിൽ നിന്നു വന്ന കൊറോണയെ ഇപ്പോഴും ബാബു പൊന്നുപോലെ സ്നേഹിക്കുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....