Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഹർനാസ് സന്ധുവിനെക്കുറിച്ച് ലോകം തിരഞ്ഞതെന്ത്?

2021ലെ വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധു സ്വന്തമാക്കിയപ്പോൾ ലോകം ഒന്നടങ്കം അവരുടെ കൂടുതൽ വിവരങ്ങൾക്കായി ഓൺലൈനിലേക്ക് ഓടുകയായിരുന്നു. ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫെയ്സ്ബുക്, വയസ്സ്, ജാതി, മതം, ബിക്കിനി അങ്ങനെ പോകുന്നു വിവിധ രാജ്യങ്ങളിൽ നിന്ന് ഹർനാസ് സന്ധുവിനെക്കുറിച്ച് അന്വേഷിച്ചത്. പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയും ഇരുപത്തിയൊന്നുകാരിയുമായ ഹർനാസ് പരാഗ്വെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സുന്ദരിമാരെയാണ് ഫൈനൽ റൗണ്ടിൽ പിന്തളളിയത്.

ഹർനാസിനെക്കുറിച്ച് ഏറ്റവും കൂടുതൽ പേർ അന്വേഷിച്ചത് അവരുടെ വയസ്സ് തന്നെയാണ്. ഇന്ത്യ, കാനഡ രാജ്യങ്ങളിൽ നിന്നാണ് ഹർനാസിന്റെ പ്രായം അന്വേഷിച്ച് ഗൂഗിളിനെ സമീപിച്ചത്. എന്നാൽ ഹർനാസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ അന്വേഷിക്കുന്നവരായിരുന്നു കൂടുതൽ പേരും. ഹർനാസിന്റെ കൂടുതൽ ചിത്രങ്ങളും വിഡിയോയും വ്യക്തി വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിക്കുമെന്നതിനാലാകാം ഇത്തരമൊരു സേർച്ചിങ് നടന്നത്. യുഎസ്, കാനഡ, യുഎഇ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഹർനാസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അന്വേഷിച്ചത്.

അതേസമയം, ഹർനാസിന്റെ ബിക്കിനി ചിത്രങ്ങൾ അന്വേഷിച്ചവരും കുറവല്ല. പാക്കിസ്ഥാൻ, ഇന്ത്യ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രധാനമായും ഹർനാസിന്റെ ബിക്കിനി ഏറ്റവും കൂടുതൽ അന്വേഷിച്ചത്. ഹർനാസിന്റെ പൊക്കം, വിക്കി പേജ് എന്നിവയെല്ലാം അന്വേഷിക്കുന്നവരും കുറവല്ല. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമായ താരമല്ല ഹർനാസ് എന്നാണ് വിവിധ പേജുകളും അക്കൗണ്ടുകളും പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...