Vismaya News
Connect with us

Hi, what are you looking for?

Automobile

14,000 ഡെലിവറി;എക്സ് യു വി 700 തരംഗമായി

പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ എക്സ് യു വി 700 മികച്ച തുടക്കം കുറിച്ചെന്നു നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിൽ അരങ്ങേറ്റം കുറിച്ച എക്സ് യു വി 700, ഈ റിപബ്ലിക് ദിനത്തിനുള്ളിൽ 14,000 യൂണിറ്റ് വിൽപനയാണു സ്വന്തമാക്കിയത്. ഇക്കാലത്തിനിടെ ഇത്രയും വിൽപനയാണു ലക്ഷ്യമിട്ടിരുന്നതെന്നും മഹീന്ദ്ര വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇന്ത്യൻ വാഹന വിപണിയിലെ ശ്രദ്ധേയ അവതരണങ്ങളിൽ ഒന്നായിരുന്നു മഹീന്ദ്ര എക്സ് യു വി 700. മികച്ച രൂപഭംഗിക്കൊപ്പം സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാത്ത അകത്തളവും പെട്രോൾ – ഡീസൽ എൻജിൻ സാധ്യതകളുമെല്ലാമായിട്ടായിരുന്നു മഹീന്ദ്രയിൽ നിന്നു മൂന്നു നിര സീറ്റുള്ള ഈ എസ് യു വിയുടെ വരവ്.

അടിസ്ഥാന വകഭേദത്തിനു ഷോറൂമിൽ 11.99 ലക്ഷം രൂപ പ്രാരംഭ വിലയായി പ്രഖ്യാപിച്ചായിരുന്നു 2021ലെ സ്വാതന്ത്യ്ര ദിനത്തിൽ മഹീന്ദ്ര എക്സ് യു വി 700 അരങ്ങേറിയത്. ഒക്ടോബർ ഏഴിനു തുടങ്ങിയ ബുക്കിങ് 25,000 യൂണിറ്റ് പിന്നിട്ടതോടെ അടിസ്ഥാന മോഡലിന്റെ വില മഹീന്ദ്ര 12.49 ലക്ഷം രൂപയായി ഉയർത്തി. മുന്തിയ വകഭേദമായ, ഏഴു സീറ്റുള്ള എ എക്സ് സെവൻ എ ഡബ്ല്യു ഡി വിലയാവട്ടെ 22.89 ലക്ഷം രൂപയായി. നിലവിൽ അടിസ്ഥാന വകഭേദമായ എക്സ് യു വി 700 എം എക്സിന്റെ ഷോറൂം വില 12.95 ലക്ഷം രൂപയാണ്.

ബുക്കിങ് തുടങ്ങി വെറും ഒറ്റ മണിക്കൂറിലാണ് ആദ്യത്തെ കാൽ ലക്ഷം എക്സ് യു വി 700 വിറ്റു പോയത്. തുടർന്നു വില ഉയർന്നെങ്കിലും അടുത്ത ദിവസം രണ്ടു മണിക്കൂറിനുള്ളിൽ തന്നെ അടുത്ത 25,000 എക്സ് യു വി 700 സ്വന്തമാക്കാനും ആളെത്തി. നാലു അടിസ്ഥാന വകഭേദങ്ങളിലാണ് 2021 മഹീന്ദ്ര എക്സ് യു വി 700 വിപണിയിലുള്ളത്: എം എക്സ്, എ എക്സ് ത്രീ, എ എക്സ് ഫൈവ്, എ എക്സ് സെവൻ. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോൾ, ഡീസൽ എൻജിനുകളോടെ എത്തുന്ന ഈ എസ് യു വിയിൽ മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളും ലഭ്യമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...