Vismaya News
Connect with us

Hi, what are you looking for?

Automobile

ഇന്ത്യൻ നിർമ്മിത ഫോക്സ്‌വാഗൻ ടി – ക്രോസ് കയറ്റുമതി ആരംഭിച്ചു

ഇന്ത്യയിൽ നിർമിച്ച ടി ക്രോസിന്റെ കയറ്റുമതി തുടങ്ങിയതായി ജർമൻ നിർമാതാക്കളായ സ്കോഡ ഓട്ടോ ഫോക്സ്‌വാഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. എംക്യുബി – എ0 ഐഎൻ പ്ലാറ്റ്ഫോമിൽ നിർമിച്ച് ഇന്ത്യയിൽ നിന്നു കയറ്റുമതി ചെയ്യുന്ന ആദ്യ മോഡലാണു ടി–ക്രോസ്. മുംബൈ തുറമുഖത്തു നിന്നു കയറ്റുമതി ചെയ്ത ആദ്യ ബാച്ചിൽ 1232 ടി – ക്രോസ് ആണു മെക്സിക്കോയിലേക്ക് യാത്ര ആരംഭിച്ചത്.

ലോകം ഓടിക്കുന്ന കാറുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള ഗ്രൂപ്പിന്റെ ഉദ്യമത്തിലെ സുപ്രധാന ചുവടാണ് ടി – ക്രോസ് കയറ്റുമതിയെന്ന് സ്കോഡ ഓട്ടോ ഫോക്സ്‌വാഗൻ ഇന്ത്യ ചെയർമാൻ ക്രിസ്റ്റ്യൻ കാൻ വോൺ സീലെൻ അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കുക എന്നത് ഇന്ത്യയിലെ തന്ത്രങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശത്ത് കൈവരിക്കുന്ന അതേ ഗുണമേന്മയുള്ള വാഹനങ്ങളാണു കമ്പനി ഇന്ത്യയിലും നിർമിക്കുന്നതെന്ന് അദ്ദേഹം വകാശപ്പെട്ടു.

ദക്ഷിണാഫ്രിക്കൻ വിപണിക്കുള്ള വെന്റോയുമായിട്ടാണു 2011ൽ ഫോക്സ്‌വാഗൻ ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതി ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 6,256 ഇന്ത്യൻ നിർമിത വെന്റോയാണു ദക്ഷിണാഫ്രിക്കയിൽ വിൽപനയ്ക്കെത്തിയത്. തുടർന്ന് ഇന്ത്യയിൽ നിർമിച്ച കാറുകൾ ഫോക്സ്‌വാഗൻ 61 വിപണികളിൽ വിൽപനയ്ക്കെത്തിക്കുന്നുണ്ട്. ദക്ഷിണ അമേരിക്കയിലും മധ്യ അമേരിക്കയിലും ആഫ്രിക്കയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ദക്ഷിണ പൂർവ ഏഷ്യയിലും ഗൾഫ് മേഖലയിലും കരീബിയിൻ രാജ്യങ്ങളിലുമൊക്കെ ഇന്ത്യൻ നിർമിത കാറുകൾ ഫോക്സ്‌വാഗൻ വിൽക്കുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...