Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്

രാജ്യത്ത് പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 14,148 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിവാര കേസുകളുടെ ശരാശരി ഇരുപതിനായിരത്തില്‍ താഴെയെത്തി. രോഗവ്യപന നിരക്ക് 1.2 ശതമാനമാണ്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1.48 ലക്ഷമായി കുറഞ്ഞു. 30,009 അസുഖബാധിതര്‍ രോഗമുക്തി നേടി. 302 മരണമാണ് കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ഇതോടെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ 5,12,924 ആയി.

മൂന്നാം തരംഗം ഏറ്റവും രൂക്ഷമായി തുടര്‍ന്ന കേരളത്തിലാണ് നിലവില്‍ സജീവ കേസുകളുടെ നല്ലൊരു ശതമാനവും. അരലക്ഷത്തോളം പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 30.49 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 176.52 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...