Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

അഞ്ഞൂറ് കോടി ക്ലബ്ബിൽ ഇടം നേടി രാജമൗലിയുടെ ആർ.ആർ.ആർ

അഞ്ഞൂറ് കോടി ക്ലബ്ബിൽ ഇടം നേടി രാജമൗലിയുടെ ആർ.ആർ.ആർ. റിലീസിന്റെ മൂന്നാം ദിവസത്തെ കണക്കാണിത്.കേരളത്തിൽ നിന്ന് പത്തുകോടി ഗ്രോസ് കളക്ഷൻ പിന്നിട്ട്‌ ഗംഭീര റിപ്പോർട്ടുമായി കുതിക്കുകയാണ് ആർ ആർ ആർ. ജൂനിയർ എൻ ടി ആർ, റാം ചരൺ എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി ഒരുക്കിയ ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം ബോക്സ് ഓഫീസിൽ ഇനിയും റെക്കോഡുകൾ തിരുത്തുമെന്നാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.ലോകവ്യാപകമായാണ് ആർ.ആർ.ആർ. റിലീസ് ചെയ്തത്.

വ്യത്യസ്തമായ തീയേറ്റർ അനുഭവം തന്നെയാണ് ആർ.ആർ.ആർ. ഒരുക്കുന്നത്. ത്രീ ഡി ഷോകളിൽ ഇതുവരെ കാണാത്ത കാഴ്ചാനുഭവം പ്രേക്ഷകന് നൽകുന്ന വിധത്തിലാണ് സംവിധായകൻ രാജമൗലി ആർ.ആർ.ആർ. തയ്യാറാക്കിയിരിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള പ്രേക്ഷകർക്ക് ഓരോ രംഗങ്ങളിലും മാസ്മരികാനുഭവം പകരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേരളത്തിലും ഗംഭീര പ്രതികരണവും തിയേറ്റർ നിറഞ്ഞു കവിയുന്ന സ്വീകാര്യതയുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

സിനിമാരംഗത്തു നിന്നും നിരവധിപേർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. ‘മഹാരാജ’മൗലിയെന്നായിരുന്നു ശങ്കറിന്റെ അഭിനന്ദനം, റാം ചരൺ തകർത്തുവെന്ന് അല്ലു അർജുൻ, ഇമോഷണൽ മാസ്സ് എന്റർടെയ്നർ എന്ന് അറ്റ്ലി അഭിപ്രായം രേഖപ്പെടുത്തി. കേരളത്തിലെ താരങ്ങളിൽ നിന്നും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി പേരാണ് ചിത്രത്തിനും രാജമൗലിക്കും അഭിനന്ദനങ്ങൾ അറിയിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...