Vismaya News
Connect with us

Hi, what are you looking for?

EDUCATION

ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിലെ വേനൽ അവധി ഏപ്രിൽ 3 മുതൽ മേയ് 31 വരെ

സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലെ മധ്യവേനലവധി ഏപ്രിൽ 3 മുതൽ തുടങ്ങും. സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺ എയ്‌ഡഡ് വിദ്യാലയങ്ങളിലെ 2021-22 സ്‌കൂൾ വർഷത്തെ മധ്യവേനലവധി 2022 ഏപ്രിൽ 3 മുതൽ മേയ് 31 വരെയായി പുനഃക്രമീകരിച്ചു.

വേനൽ അവധിക്കു ശേഷം ജൂൺ ഒന്നിനു തന്നെ സ്‌കൂളുകൾ തുറക്കും. ഈ മാസം 23ന് തുടങ്ങിയ ഒന്നു മുതൽ ഒൻപതു വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഏപ്രിൽ രണ്ടിന് അവസാനിക്കും.

മാർച്ച് 30ന് തുടങ്ങിയ പ്ലസ് ടു പരീക്ഷകളും മാർച്ച് 31ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷകളും തുടരുകയാണ്. എസ്എസ്എൽസി പരീക്ഷകൾ ഏപ്രിൽ 29 വരെയാണ് നടക്കുക. പ്ലസ് ടു പരീക്ഷകളും വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷകളും ഏപ്രിൽ 22 വരെ നടക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...