Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്ത് ഇന്ന്‌ എല്ലാ ജില്ലയിലും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത്‌ ഇന്ന് എല്ലാ ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌. അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത്‌ ഇടിയോടെ മഴയുണ്ടാകും. തെക്കൻ ആന്തമാൻ കടലിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കും. കേരളം, കർണാടക, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.

കാറ്റടിക്കും; ജാഗ്രത വേണം

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറത്തിറക്കി.
● മഴ പെയ്യുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനം പാർക്ക് ചെയ്യാനോ പാടില്ല. വീട്ടുവളപ്പിലെ അപകടകരമായ മരച്ചില്ല വെട്ടണം. പൊതുയിടങ്ങളിൽ അപകടാവസ്ഥയിലുള്ള മരം ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം.
● ഉറപ്പില്ലാത്ത പരസ്യ ബോർഡ്‌, വൈദ്യുത പോസ്റ്റ്‌, കൊടിമരം തുടങ്ങിയവ ബലപ്പെടുത്തുകയോ അഴിച്ചുവയ്‌ക്കുകയോ ചെയ്യണം.
● കാറ്റ് വീശി തുടങ്ങുമ്പോൾ ജനലുകളും വാതിലുകളും അടയ്‌ക്കണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്തും ടെറസിലും നിൽക്കരുത്‌.
● ഓലമേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ 1077 എന്ന നമ്പരിൽ വിളിച്ച് അറിയിക്കണം.
● വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണാൽ 1912, 1077 എന്നീ നമ്പരിൽ അറിയിക്കണം. ജനങ്ങൾ അറ്റകുറ്റപ്പണി ചെയ്യരുത്‌.
● പത്രം, -പാൽ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതിക്കമ്പി പൊട്ടി വീണിട്ടില്ലെന്ന് ഉറപ്പാക്കണം.
● കൃഷിയിടങ്ങളിലെ വൈദ്യുതിക്കമ്പി സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
● നിർമാണ ജോലിക്കാർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തിവയ്‌ക്കണം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...