Vismaya News
Connect with us

Hi, what are you looking for?

EDUCATION

നീറ്റ് പരീക്ഷ ജൂലൈ 17ന്; മെയ് 6 വരെ അപേക്ഷിക്കാം; ജെഇഇ പരീക്ഷ മാറ്റി

മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് ജൂലൈ 17ന് നടത്തും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് നീറ്റ് പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചത്. പരീക്ഷക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. മെയ് ആറ് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും സ്വന്തം അല്ലെങ്കിൽ മാതാപിതാക്കളുടേത് ആയിരിക്കണം എന്ന് ഉദ്യോഗാർഥികൾ ഉറപ്പാക്കണം.

എല്ലാ വിവരങ്ങളും ആശയവിനിമയങ്ങളും ഇതിലേക്കായിരിക്കും നൽകുക എന്നും എൻടിഎ വ്യക്തമാക്കി. ഇമെയിൽ, എസ് എം എസ് വഴി മാത്രമായിരിക്കും അറിയിപ്പുകൾ നൽകുക. ഇത് ആദ്യമായാണ് ഉയർന്ന പ്രായപരിധി എടുത്തു കളഞ്ഞതിന് ശേഷം നീറ്റ് യുജി നടത്തുന്നത്.

മെയ് മാസത്തിലെ ജെഇഇ മെയിൻ പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റി. എൻഐടികൾ, ഐഐടികൾ എന്നിവയിലേക്കുള്ള പ്രവേശനം ജെഇഇ റാങ്കിന്റെ അടിസ്ഥാനത്തിലാണ്. ഉയർന്ന സ്ഥാനങ്ങളിലെത്തുന്ന ഒന്നര ലക്ഷത്തോളം പേർക്ക് ഐഐടി പ്രവേശനത്തിലുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാം

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...