Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘ചെലവു കുറഞ്ഞ കൃഷിരീതികൾ സംസ്ഥാനത്തു വ്യാപകമാക്കണം’; ജി.ആർ അനിൽ

തിരുവനതപുരം: ചെലവു കുറഞ്ഞ കൃഷിരീതികൾ സംസ്ഥാനത്തു വ്യാപകമാക്കണമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ സഹകരണത്തോടെ ആത്മയും കൃഷി വിജ്ഞാൻ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച കിസാൻ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക ഉത്പാദനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. നെല്ല് ഉത്പാദനത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായവില ഉറപ്പാക്കണം. ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ ന്യായമായ വിലയ്ക്കു ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

കൃഷി നാശ നഷ്ടങ്ങൾ അതിജീവിക്കാൻ കർഷകർ ഇൻഷുറൻസ് കവറേജ് എടുക്കണം. ഇതിനെക്കുറിച്ചു കർഷകർക്കിടയിൽ ബോധവത്കരണം നടത്തണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മികച്ച കർഷകർക്കുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...