ഈദുൽ ഫിത്തർ അവധി അടുത്തെത്തിയതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രാക്കൂലിയിൽ വൻ വർധന ഉണ്ടാകും. മെയ് ഒന്ന് മുതൽ അഞ്ചുവരെയാണ് ഈദ് അവധി.നാട്ടിലേക്ക് പോകാനുള്ള വൻതിരക്ക് കണക്കിലെടുത്ത് ഈ ദിവസങ്ങളിൽ നാൽപ്പത് മുതൽ അറുപത് ശതമാനം വരെ നിരക്ക് വർധനയുണ്ടാകാമെന്ന് പ്രമുഖ എയർലൈൻ വൃത്തങ്ങളും ട്രാവൽ ഏജന്റുമാരും പറയുന്നു.
ഈ സമയത്ത് യുഎഇയിൽ നിന്ന് കേരളമടക്കമുള്ള ഇൻഡ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രക്കൂലി 25000 രൂപയ്ക്കും 43000 രൂപയ്ക്കും ഇടയിലിരിക്കുമെന്നും ട്രാവൽ ഏജന്റുമാർ വെളിപ്പെടുത്തുന്നു.
ചരിത്രപരമായി തന്നെ പെരുന്നാൾ വേളകളിൽ ഗൾഫിൽ നിന്ന് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള നിരക്ക് കുത്തനെ ഉയരാറുണ്ട്.\കൊച്ചി, കോഴിക്കോട്,കണ്ണൂർ,തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 2000 ദിർഹം അഥവാ ഏകദേശം 42000 രൂപ നിലവാരത്തിലായിരിക്കുമെന്നാണ് സൂചനകൾ.
എന്നാൽ ദുബായ്-മുംബൈ റൂട്ടിൽ 28500 രൂപയാണ് നിരക്ക്. എന്നാൽ തിരക്കേറിയ ദുബായ്-ഡെൽഹി റൂട്ടിൽ ഉയർന്ന നിരക്കായിരിക്കും നൽകേണ്ടിവരികയെന്നും ട്രാവൽ ഏജന്റുമാർ പറയുന്നു.
You must be logged in to post a comment Login