Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിംഗ്സും നേര്‍ക്കുനേര്‍

മുംബൈ: ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിംഗ്സും നേര്‍ക്കുനേര്‍. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം.

9 കളിയിൽ 16 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഇന്ന് ഇറങ്ങുന്നത്. 9 കളിയിൽ 8 പോയിന്‍റുമായി എട്ടാം സ്ഥാനത്തുള്ള പഞ്ചാബിന് ജയം അനിവാര്യമാണ്.

സീസണിലാദ്യം ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ആറ് വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ തോല്‍പിച്ചിരുന്നു. പഞ്ചാബ് വച്ചുനീട്ടിയ 190 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ നേടി.

59 പന്തില്‍ 96 റണ്‍സ് നേടിയ ശുഭ്‌മാന്‍ ഗില്ലായിരുന്നു ഗുജറാത്തിന്‍റെ ടോപ് സ്‌കോറര്‍. സായ് സുദര്‍ശന്‍ 35ഉം നായകന്‍ ഹര്‍ദിക് പാണ്ഡ്യ 27ഉം റണ്‍സെടുത്തു.

അവസാന രണ്ട് പന്തില്‍ സിക്‌സര്‍ പറത്തി രാഹുല്‍ തെവാട്ടിയയായിരുന്നു മത്സരം ജയിപ്പിച്ചത്. ബൗളിംഗില്‍ റാഷിദ് ഖാന്‍ മൂന്നും ദര്‍ശന്‍ നല്‍കണ്ഡേ രണ്ടും മുഹമ്മദ് ഷമിയും ഹര്‍ദിക് പാണ്ഡ്യയും ലോക്കീ ഫെര്‍ഗൂസനും ഓരോ വിക്കറ്റും വീഴ്‌ത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....