Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

രണ്ട് മാസത്തിനിടെ രണ്ട് തവണ വായ്പ നിരക്കുകൾ വർധിപ്പിച്ച് എസ്ബിഐ

എസ്ബിഐ അതിന്റെ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) വർധിപ്പിച്ചു.

10 ബേസിസ് പോയിന്റ് ആണ് ഇത്തവണ വർധിപ്പിച്ചത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐയുടെ ബെഞ്ച്മാർക്ക് വായ്പാ നിരക്കുകൾ ഉയർത്തുന്നത്.

എസ്ബിഐയുടെ ഒരു വർഷത്തേക്കുള്ള എംസിഎൽആർ നിരക്ക് 7.10 ശതമാനം ആയിരുന്നു. ഇത് 10 ബേസിസ് പോയിന്റ് ഉയർത്തി 7.20 ശതമാനമാക്കി. രണ്ട് വർഷത്തേക്കുള്ള വായ്പാനിരക്ക് 7.30 ശതമാനത്തിൽ നിന്നും 7.40 ശതമാനമാക്കി ഉയർത്തി.

അതേസമയം മൂന്ന് വർഷത്തേക്കുള്ള വായ്പ നിരക്ക് 7.40 ശതമാനത്തിൽ നിന്നും 7.50 ശതമാനമാക്കി ഉയർത്തി.ആറ് മാസത്തെ വായ്പാനിരക്ക് 7.05 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായി ഉയർത്തി. മെയ് 15 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും എന്ന് എസ്ബിഐ അറിയിച്ചു.

റിസർവ് ബാങ്ക് റിപ്പോ നിരക്ക് അപ്രതീക്ഷിതമായി ഉയർത്തുന്നതിന് മുൻപ് തന്നെ എസ്ബിഐ വായ്പ നിരക്ക് ഉയർത്തിയിരുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...