Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പി സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു. നടപടികളിൽ അസ്വാഭാവികതയില്ല. ചിലതിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

പി സി ജോർജ് വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പി സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു. നടപടികളിൽ അസ്വാഭാവികതയില്ല. ചിലതിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

എന്തും വിളിച്ച് പറയാവുന്ന നാടല്ല കേരളം. പൊലീസ് തങ്ങളുടെ കടമ നിർവഹിക്കുകയായിരുന്നു. നേരത്തെ ഒളിവിൽ പോയത് പോലെ ഒളിവിൽ പോകാൻ സാധ്യത ഇല്ല. ഇത് ഒരു സമീപനത്തിൻ്റെ പ്രശ്നമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നണി മത നിരപേക്ഷ നയത്തിൽ ഉറച്ചു നിൽക്കുന്നു.

അത് കൊണ്ട് തന്നെ വർഗീയ ശക്തികൾക്ക് എതിരെ ശക്തമായ നടപടി എടുക്കും. മത നിരപേക്ഷതയ്ക്ക് വർഗീയ ശക്തികൾ അഴിഞ്ഞാടാൻ തയ്യാറാകുമ്പോൾ ആ വർഗീയ ശക്തികൾക്ക് എതിരെയുള്ള നടപടി സ്വാഭാവികമായും പൊലീസ് സ്വീകരിക്കും.

ഇതിന്റെ ഒരു ചെറുപതിപ്പാണ് ആലപ്പുഴയിൽ ഉണ്ടായത്. ആലപ്പുഴയിലെ എസ് ഡി പി ഐക്കാർ നടത്തിയ പ്രകടനത്തിൽ പത്ത് വയസുള്ള കുട്ടിയെ ഒരാൾ ചുമലിലേറ്റി കുട്ടിയെക്കൊണ്ട് മുദ്രാവാക്യങ്ങൾ വിളിപ്പിച്ചു.

ആ മുദ്രാവാക്യം കടുത്ത മത വിദ്വേഷം ഉളവാക്കുന്ന തരത്തിലായിരുന്നു. വലിയതോതിൽ മത സ്പർധ, വർഗീയ വിദ്വേഷം പരത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു. ആ കുട്ടിക്ക് അതിന്റെ ആപത്ത് തിരിച്ചറിയാൻ കഴിയില്ല. ഈ പരിപാടിക്ക് നേതൃത്വം നൽകിയവരെ കസ്റ്റഡിയിലെടുത്തു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...