Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ആള് വേണ്ടെ, ആളെ കൂട്ടണ്ടേ: സമരത്തില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് നെന്മാറ എംഎല്‍എ

കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് നെന്മാറ എംഎല്‍എ കെ ബാബു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തില്‍ വനിതാ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎല്‍എ അധിക്ഷേപം നടത്തിയത്.

സ്ത്രീകള്‍ കയറിക്കഴിഞ്ഞാലുടനെ അവരാ സമരത്തിന്റെ മുമ്പില്‍ നില്‍ക്കും. അങ്ങനെ നിന്നാല്‍ തന്നെ അവിടെ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ടെങ്കില്‍ അതിന് മുകളിലേക്ക് ചാടിക്കയറും. ചാടിക്കയറി മുകളിലെത്തിയില്ലെങ്കില്‍……….എത്ര നാണംകെട്ട സമരങ്ങളാണിവിടെയെന്നുമായിരുന്നു പരാമര്‍ശം.ആള് വേണ്ടേ, ആളെ കൂട്ടണ്ടേ അവര്. നിങ്ങള്‍ കാണുന്നില്ലേ പ്രതിഷേധം. ഏഴും മൂന്നും പത്താളുണ്ടോ എവിടെയെങ്കിലും. നാലും മൂന്നും ഏഴാള്‍ കേറും. അതില്‍ ഏതെങ്കിലും രണ്ട് പെണ്ണുങ്ങളും കേറും എന്നുമാണ് കെ ബാബു പ്രസംഗിച്ചത്.

തിങ്കളാഴ്ച രാത്രി നെന്മാറ പല്ലശ്ശനയില്‍ നടന്ന പ്രതിഷേധയോഗത്തിലായിരുന്നു എംഎല്‍എയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം. പരാമര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എന്താണ് തെറ്റെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. അവിടെ നടന്ന സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോയും എല്ലാവരും കണ്ടതല്ലേ അതിനെയല്ലേ ഞാന്‍ സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടയില്‍ വനിതാ പ്രവര്‍ത്തകയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാരിക്കേഡിന് മുകളില്‍ കയറുവാന്‍ സഹായിച്ചിരുന്നു. ഇതിന്റെ ചിത്രം വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ അശ്ലീല രീതിയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....