തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങളിലേക്ക് മാധവ വാര്യരെ സ്വപ്ന സുരേഷ് വലിച്ചിഴയ്ക്കാന്‍ കാരണം അദ്ദേഹത്തിന് എച്ച്ആര്‍ഡിഎസുമായുള്ള തര്‍ക്കമാണെന്ന് കെ.ടി.ജലീല്‍ എംഎല്‍എ. തിരുനാവായക്കാരനായ മാധവവാര്യര്‍ മുംബൈ കേന്ദ്രീകരിച്ചുള്ള ഒരു വ്യവസായിയാണ്. അദ്ദേഹത്തെ കുറച്ചുനാളുകളായി തനിക്ക് അറിയാം. അദ്ദേഹവുമായി സുഹൃദ് ബന്ധമുണ്ട് അതിനപ്പുറം ഒന്നുമില്ലെന്നും ജലീല്‍ വ്യക്തമാക്കി. മാധവവാര്യര്‍ ജലീലിന്റെ ബിനാമിയാണെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
എച്ച്ആര്‍ഡിഎസ് എന്ന, സ്വപ്നസുരേഷ് ജോലിചെയ്യുന്ന സ്ഥാപനവുമായി മാധവവാര്യര്‍ക്ക് തര്‍ക്കങ്ങളുണ്ട്. അട്ടപ്പാടിയില്‍ എച്ച്ആര്‍ഡിഎസിന്റെ വീടുകളുടെ നിര്‍മാണം നടത്തിയിരിക്കുന്നത് മാധവവാര്യരുടെ ഫൗണ്ടേഷനാണ്. അവര്‍ക്ക് എച്ച്ആര്‍ഡിഎസ് കൊടുക്കേണ്ട പണം നല്‍കിയില്ല, വണ്ടിചെക്ക് നല്കി. ഇതേത്തുടര്‍ന്ന് മുംബൈ ഹൈക്കോടതിയില്‍ എച്ച്ആര്‍ഡിഎസിനെതിരെ വാര്യര്‍ ഫൗണ്ടേഷന് കേസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമാണ് മാധവ വാര്യരുടെ പേര് സ്വപ്ന പറഞ്ഞതെന്നും ജലീല്‍ പറഞ്ഞു
You must be logged in to post a comment Login