Vismaya News
Connect with us

Hi, what are you looking for?

HEALTH

നല്ല അഴകും ആരോഗ്യവുമുള്ള മുടിയ്ക്കായി ചില വഴികള്‍ നോക്കാം

നല്ല അഴകും ആരോഗ്യവുമുള്ള മുടി ആഗ്രഹിക്കാത്തവരുണ്ടോ. മോശം ജീവിതശൈലികള്‍ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതും കൂടുതലാണ്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

മുടിയുടെ ആരോഗ്യത്തിന് ഉലുവ നല്ലതാണെന്ന് നിങ്ങളില്‍ പലരും കേട്ടിരിക്കും. ഉലുവ അരച്ച് മുടിയില്‍ തേക്കുന്നവരും ഏറെയാണ്. ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മുടിക്ക് വളരെ നല്ലത് തന്നെ. ഉലുവയില്‍ അടങ്ങിയിരിക്കുന്ന അയേണ്‍, പ്രോട്ടീന്‍ എന്നിവയാണ് ഇതിന് സഹായകമാകുന്നത്. ഇതിന് പുറമെ ഉലുവയിലുള്ള ഫ്ളേവനോയിഡ്സ്, സാപോനിന്‍സ് എന്നീ ഘടകങ്ങളുടെ മുടിയുടെ ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു.

കറിവേപ്പിലയും മുടിക്ക് നല്ലതാണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെയാണ് മുടിയില്‍ തേക്കാനുള്ള എണ്ണം കറിവേപ്പിലയിട്ട് ചിലര്‍ കാച്ചുന്നതും. കറിവേപ്പില ഭക്ഷണത്തിലുള്‍പ്പെടുത്തി, അത് കഴിക്കുന്നതും മുടിക്ക് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍, ഫംഗസിനെതിരെ പോരാടുന്ന ആന്‍റി-ഫംഗല്‍ ഘടകങ്ങള്‍, ബാക്ടീരിയക്ക് എതിരെ പോരാടുന്ന ആന്‍റി- ബാക്ടീരിയല്‍ ഘടകങ്ങള്‍, അമിനോ ആസിഡുകള്‍ എന്നിവയാണ് മുടിക്ക് ഗുണകരമാകുന്നത്. താരന്‍ അകറ്റാനും സ്കാല്‍പ് ആരോഗ്യമുള്ളതാക്കാനുമാണ് ഇത് ഏറെയും സഹായകരമാകുന്നത്.

മുടിയുടെ ആരോഗ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തീര്‍ച്ചയായും കേട്ടിരിക്കാന്‍ സാധ്യതയുള്ള പേരാണ് കറ്റാര്‍വാഴയുടേത്. ഇത് തലയില്‍ തേക്കുക മാത്രമല്ല, കഴിക്കുകയും ചെയ്യാം. കറ്റാര്‍വാഴ ജ്യൂസായും സലാഡില്‍ ചേര്‍ത്തുമെല്ലാം കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-എ, സി, ഇ, ബി12, ഫോളിക് ആസിഡ് എന്നിവയാണ് ഇതിന് സഹായകരമാകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...