Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഇന്നലെ മൂന്ന് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്, അതില്‍ 22 വയസ്സ് പ്രായമുളള ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു.തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ ശരീരം കണ്ടെത്തിയത്; അശ്‌റഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ദുബൈ: യു.എ.ഇയിലെ സാമൂഹിക പ്രവര്‍ത്തകനായ അശ്‌റഫ് താമരശ്ശേരി എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറല്‍. റലാകുകയാണ്. കഴിഞ്ഞ ദിവസം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കയച്ച മൃതദേഹങ്ങളെ കുറിച്ചാണ് കുറിപ്പ്‌.

അശ്‌റഫ് താമരശ്ശേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇന്നലെ മൂന്ന് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.അതില്‍ 22 വയസ്സ് പ്രായമുളള ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു.തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയുടെ ശരീരം കണ്ടെത്തിയത്.

ഒരു സ്വകാരൃ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു.കഴിഞ്ഞ കുറെ ദിവസങ്ങളായി അവള്‍ അസ്വസ്തത ആയിരുന്നുവെന്ന് കൂടെ താമസിക്കുന്ന വര്‍ പറയുന്നു.

ഒരു വര്‍ഷം മുമ്ബാണ് കേരളത്തിലെ ഒയു മലയോര ഗ്രാമത്തില്‍ നിന്നും ദീപ നഴ്‌സായി ജോലി ആരംഭിക്കുന്നത്.

തുടക്കത്തില്‍ അവള്‍ ജനിച്ച കുഗ്രാമത്തിന്റെ കുലീനതയും, അടക്കവും,ഒതുക്കവും നിറഞ്ഞ ജീവിത രീതിയായിരുന്നു ദീപയുടെത്.പതുക്കെ പതുക്കെ അവള്‍ modern life tsyle ലേക്ക് വഴി മാറുകയായിരുന്നു.

പുതിയ പുതിയ സൗഹൃദങ്ങള്‍,അതിരുവിട്ട ബന്ധങ്ങള്‍ അവളെ തേടി വരുവാന്‍ തുടങ്ങി.റൂമില്‍ താമസിക്കുന്ന സീനിയറായ കുട്ടികള്‍ ദീപയെ കുറിച്ച്‌ ഓര്‍ക്കുന്നു.

Roomates ന്റെ ഉപദേശങ്ങള്‍ അവള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ അവളുടെ മറ്റ് കാര്യങ്ങളെ കുറിച്ച്‌ ആര്‍ക്കും അറിയില്ല.

കഴിഞ്ഞ 2 മാസക്കാലമായി വല്ലാത്ത മാനസിക സമര്‍ദ്ധം അവളെ അലട്ടുകായിരുന്നു. മറ്റുളളവരില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ ഇത് ധാരാളമായിരുന്നു. ആരും റൂമില്‍ ഇല്ലാതെയിരു സമയം നോക്കി റൂമിലെ ഫാനില്‍ കെട്ടി തൂങ്ങി ജീവിതം അവസാനിക്കുകയായിരുന്നു.

ജീവിതം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പറിച്ച്‌ നടുമ്ബോള്‍,Better life ലേക്ക് നമ്മള്‍ എത്തിചേരുമ്ബോള്‍ നമ്മുടെ ജീവിത ശൈലി മാറുന്നു.

പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് അത് മനസ്സിലാകാതെ പലരീതിയിലുളള ചതികുഴികളിലേക്ക് വീഴുന്നു.

ഓര്‍ക്കുക ജീവിതം ഒന്നേയുളളു.അത് ആത്മഹതൃയെന്ന പ്രവണതയിലേക്ക് അവസാനിപ്പിക്കേണ്ടതല്ല.

നമ്മളെ പഠിപ്പിച്ച്‌ ഇതുവരെ എത്തിച്ച നമ്മുടെ മാതാപിതാക്കള്‍ അവരുടെ പ്രതീക്ഷകള്‍,സ്വപ്നങ്ങള്‍ എന്നിവയെയാണ് നമ്മള്‍ ഇല്ലാതാക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...