Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ കോഴിക്കോടെത്തി

കോഴിക്കോട് : കേന്ദ്ര വാർത്താ വിതരണ, യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ കേരളത്തിലെത്തി. രാവിലെ കരിപ്പൂരിലെത്തിയ കേന്ദ്രമന്ത്രിക്ക് ബിജെപി നേതാക്കൾ ഗംഭീര സ്വീകരണമാണ് നൽകിയത്. ജന്മഭൂമിയുടെ കോഴിക്കോട് എഡിഷൻ അനുരാഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഉടമസ്ഥരുമായും എഡിറ്റർമാരുമായും കേന്ദ്രമന്ത്രി ഉടൻ കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിയിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടിയിലും കേന്ദ്രമന്ത്രി പങ്കെടുക്കും.

വൈകുന്നേരം ശ്രീ അനുരാഗ് ഠാക്കൂർ കോഴിക്കോട്ടെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരിശീലന കേന്ദ്രം സന്ദർശിക്കുകയും അവിടത്തെ ഉദ്യോഗസ്ഥരുമായും കായികതാരങ്ങളുമായും ആശയവിനിമയം നടത്തുകയും ചെയ്യും. കോഴിക്കോട് ഏകദിന കേരള പരിപാടി പൂർത്തിയാക്കി കേന്ദ്രമന്ത്രി ഡൽഹിയിലേക്ക് മടങ്ങും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....