Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പൊതുവിദ്യാഭ്യാസ മേഖലയിൽ 1047 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് അംഗീകാരം :മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷ കേരളയുടെ 2022 -23 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി 1047 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് ഏഴാമത് ഗവേണിംഗ് കൗൺസിൽ യോഗം അംഗീകാരം നൽകിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ആദിവാസി ഗോത്രമേഖലയ്ക്കും ഭിന്നശേഷി മേഖലയ്ക്കും ഗുണകരമാകുന്ന നൂതന പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും തീരുമാനമായി.

സമഗ്ര ശിക്ഷ കേരളയുടെ വാർഷിക പദ്ധതി രേഖയിൽ എലമെന്ററി മേഖലയ്ക്ക് 516.11 കോടി രൂപയും സെക്കൻഡറി വിഭാഗത്തിൽ 222.66 കോടി രൂപയും, ടീച്ചർ എഡ്യൂക്കേഷന് 19.56 കോടി രൂപയും അടങ്ങുന്നതാണ് ഗവേണിംഗ് കൗൺസിൽ അംഗീകരിച്ച 758.64 കോടി രൂപയുടെ ബജറ്റ്. ഇതിനോട് കൂടി 2022-23 അക്കാദമിക വർഷം 5 മേഖലകളിലായി ‘സ്റ്റാർസ് ‘ പദ്ധതിയിൽ ഉൾപ്പെടുത്തി 288.39 കോടി രൂപയുടെ അക്കാദമിക പ്രവർത്തനങ്ങൾക്കും യോഗം അംഗീകാരം നൽകി.

ഇടുക്കി ജില്ലയിലെ ഇടമലക്കുടി മേഖലയിൽ ഉൾപ്പെടുന്ന ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കാവശ്യമായ അധിക പഠന പിന്തുണാ സംവിധാനങ്ങൾ സൗജന്യമായി നൽകുവാനും യോഗത്തിൽ തീരുമാനമായി. തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരണമടഞ്ഞ ജീവനക്കാരൻ ഹർഷാദിന്റെ മകൻ എട്ടാം ക്ലാസുകാരനായ അബിൻ അർഷാദിന് 18 വയസ്സ് പൂർത്തിയാകുന്നത് വരെയുള്ള പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ സംവിധാനങ്ങൾ ഒരുക്കുന്നതിനും ധനസഹായം നൽകുന്നതിനും സമഗ്ര ശിക്ഷ കേരളയെ യോഗം ചുമതലപ്പെടുത്തി

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....