Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

“മൈലാഞ്ചി 2022” ഓഡിഷൻ ആഗസ്റ്റ് പകുതിയോടെ ആരംഭിച്ചേക്കും

മലയാളികളുടെ മനസ്സിൽ മൊഞ്ചുള്ള മുഹൂർത്തങ്ങൾ കോറിയിട്ട സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി വീണ്ടും വരികയാണ്. കഴിഞ്ഞ ആറ് സീസണുകൾ പ്രേക്ഷകര്‌ നെഞ്ചേറ്റിയ ഈ ജനകീയ റിയാലിറ്റി ഷോ മൈലാഞ്ചി 2022 എന്ന പേരിലാണ് ഇത്തവണ വരുന്നത്. പുതിയ സീസൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ അഞ്ച് വർഷമായി മൈലാഞ്ചിയെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പ്രേക്ഷകർ ആഹ്ലാദത്തിമിർപ്പിലാണ്.

ആഗസ്റ്റ് പകുതിയോടെ ഓഡിഷൻ ആരംഭിക്കുവാനാണ് മൈലാഞ്ചിയുടെ അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. കരളത്തിലെയും മിഡിൽ ഈസ്റ്റിലെയും ലഭക്കണക്കിന് മാപ്പിളപ്പാട്ട് ആരാധകരെ കോരിത്തരിപ്പിച്ച റിയാലിറ്റി ഷോ ഏഷ്യാനെറ്റിലൂടെ തന്നെയായിരിക്കും പ്രക്ഷേപണം ചെയ്യുക. 18 വയസ്സിന് മുകളിലുള്ളവർക്കാണ് പാടാൻ അവസരം ലഭിക്കുക.

റിയാലിറ്റി ഷോ സ്പെഷ്യലിസ്റ്റും ടെലിവിഷൻ മീഡിയ ഏറ്റെടുത്ത നിരവധി ഹിറ്റ് പ്രോഗ്രാമുകളുടെ ഡയറക്ടറും കൂടിയായ സർഗോ വിജയരാജ് ആണ് മൈലാഞ്ചി 2022-ന്റെ അമരക്കാരൻ. ഒപ്പം മാപ്പിളപ്പാട്ടിനെ ഏറെ ജനകീയമാക്കിയ.. അതിലൂടെ തന്റെതായ സ്ഥാനമുറപ്പിച്ച സൂപ്പർ സിംഗറും മൈലാഞ്ചി ചീഫ് ജഡ്ജുമായ കണ്ണൂർ ഷെരീഫും ഒന്നിക്കുന്നു. മൈലാഞ്ചിയുടെ കഴിഞ്ഞ 6 സീസണുകളും വൻ ഹിറ്റായിരുന്നു.

ഏഷ്യാനെറ്റിൽ ആരംഭിച്ച മൈലാഞ്ചിയുടെ അവസാന സീസൺ നടന്നത് 2017-ലാണ്. റിയാലിറ്റി ഷോകളുടെ വേറിട്ട കാഴ്ച്ച വിരുന്ന് തന്നെ പ്രേക്ഷകർക്ക് നൽകിയ മൈലാഞ്ചി മാപ്പിളപ്പാട്ട് എന്ന കലയിലെ മലയാളിത്തം ദേശങ്ങൾക്കപ്പുറം എത്തിക്കുക കൂടി ചെയ്തു. ഏഷ്യാനെറ്റ്‌ മൈലാഞ്ചി, സീ കേരളം സരിഗമപ തുടങ്ങിയ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോകൾ നയിച്ച സർഗോ വിജയരാജ് സ്വന്തമായി ആരംഭിച്ച കമ്പനി തന്നെയാണ് മൈലാഞ്ചി-2022 പ്രൊഡക്ഷൻ ജോലികൾ ചെയ്യുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...