Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ജനസംഖ്യാ നിയന്ത്രണത്തിന് പുതിയ മാർഗരേഖ വേണമെന്ന് സുപ്രീം കോടതിയിൽ ഹർജി

ന്യൂ ഡെൽഹി: ജനസംഖ്യ നിയന്ത്രണത്തിന് പുതിയ മാർഗരേഖ വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ജനസംഖ്യ നിയന്ത്രണത്തിലൂടെ രാജ്യത്തിന്റെ 50 ശതമാനം പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് ഹർജിക്കാരൻ. ഫിറോസ് ഭക്ത് അഹമദ് എന്ന വ്യക്തിയാണ് ഹർജി നൽകിയത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി മൗലാന അബ്ദുൾ കലാം ആസാദിന്റെ കൊച്ചുമകനാണ് ഹർജിക്കാരൻ. രണ്ട് കുട്ടികൾ വരെയെന്ന മാനദണ്ഡം സർക്കാർ ജോലിക്കും വോട്ട് ചെയ്യാനും ആനുകൂല്യങ്ങൾക്കും നിർബന്ധമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ജനസംഖ്യാ നിയന്ത്രണത്തിന് ആവശ്യമായ നിയമങ്ങൾ രൂപീകരിക്കുന്നതിന് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സുപ്രീം കോടതി അഭിഭാഷകൻ അശുതോഷ് ദുബേ മുഖാന്തിരമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. എല്ലാ മാസത്തിലെയും ആദ്യത്തെ ഞായറാഴ്ച പോളിയോ ദിനമായി ആചരിക്കുന്നത് മാറ്റിയിട്ട്, ആരോഗ്യ ദിനമായി ആചരിക്കണമെന്നും ആവശ്യമുണ്ട്. ഇതിലൂടെ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ചും ഗർഭ നിരോധന മരുന്നുകളെ കുറിച്ചും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....