Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

വിവിധ വാക്‌സിനുകൾ മിശ്രിതപ്പെടുത്തി ഉപയോഗിക്കുന്നത് ‘അപകടകരമായ പ്രവണത’ : ലോകാരോഗ്യസംഘടന

ജനീവ: കൊറോണ മഹാമാരിക്കെതിരെയുള്ള വിവിധ വാക്‌സിനുകൾ മിശ്രിതപ്പെടുത്തി ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ.

വിവിധ ഉത്പാദകരുടെ വാക്‌സിനുകൾ ഒന്നിച്ച്‌ സ്വീകരിക്കുന്നതിലൂടെ ഉണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയ്ക്ക് വാക്‌സിനുകളുടെ കൂട്ടിക്കലർത്തൽ ‘അപകടകരമായ പ്രവണത’യാണെന്ന് സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകി.

‘ഒരു പരിധി വരെ തികച്ചും അപകടകരമായ ഒരു പ്രവണതയാണിപ്പോൾ കണ്ടുവരുന്നത്. വാക്‌സിനുകളുടെ മിശ്രണത്തെ കുറിച്ച്‌ വസ്തുതകൾ ലഭ്യമല്ലാത്ത, മതിയായ തെളിവുകളില്ലാത്ത ഒരു ഘട്ടത്തിലാണ് നാമിപ്പോൾ’. ഓൺലൈൻ സംഗ്രഹത്തിനിടെ സൗമ്യ സ്വാമിനാഥൻ വെളിപ്പെടുത്തി.

രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ഡോസ് വാക്‌സിൻ എപ്പോൾ, ആര് സ്വീകരിക്കണമെന്ന് രാജ്യങ്ങളിലെ ജനങ്ങൾ തന്നെ തീരുമാനമെടുക്കാൻ തുടങ്ങിയാൽ സാഹചര്യം ഗുരുതരമാകുമെന്നും സൗമ്യ സ്വാമിനാഥൻ ചൂണ്ടിക്കാട്ടി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...