Vismaya News
Connect with us

Hi, what are you looking for?

GULF

പെരുന്നാൾ പൊലിമയിൽ ഗൾഫ് രാജ്യങ്ങൾ

ദുബൈ: കൊവിഡ് നിയന്ത്രണങ്ങളുടെ പരിമിതിക്കിടയിലും പെരുന്നാൾ പൊലിമയിലാണ് ഗൾഫിലെ ലക്ഷകണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം. അതേസമയം ഹജ്ജ് കർമ്മം അനുഷ്‍ഠിക്കുന്ന തീർഥാടകർ മിനായിലെ കല്ലേറ് കർമ്മത്തിൽ പങ്കെടുത്തു.

ആറ് ഗൾഫ് രാജ്യങ്ങളും ബലിപെരുന്നാളിന്റെ നിറവിലാണ്. തഖ്‍ബീർ മുഴങ്ങുന്ന പുലരിയിൽ പ്രവാചകൻ ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെ ത്യാഗസ്മരണകൾ പുതുക്കി വിശ്വാസികൾ പള്ളികളിലേക്കും ഈദ്‍ഗാഹുകളിലേക്കും ഒഴുകിയെത്തി. യുഎഇ, സൗദി അറേബ്യ കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിലെ ഈദ്‍ഗാഹുകളിലും പള്ളികളിലും കൊവിഡ് നിയന്ത്രണങ്ങളോടെ പെരുന്നാൾ നമസ്‍കാരം നടന്നു. ഒമാനിൽ സമ്പൂർണ ലോക്ക്ഡൗൺ ആയതിനാൽ നമസ്‍കാരം വീടുകളിൽ ചുരുങ്ങി. ബഹ്റൈനിൽ ഗ്രാൻഡ് മസ്ജിദിൽ 30 പേർക്ക് നമസ്‍കാരത്തിന് അനുമതി നൽകി. യു.എ.ഇയിൽ ഈദ്‍ഗാഹുകളിൽ പരസ്‍പരം ആലിംഗനം ചെയ്യുന്നതും ഹസ്‍തദാനം നടത്തുന്നതും വിലക്കിയിരുന്നു.

അതേസമയം ഹജ്ജ് കർമ്മം അനുഷ്‍ഠിക്കുന്ന തീർഥാടകർ മിനായിലെ കല്ലേറ് കർമ്മത്തിൽ പങ്കെടുത്തു. സാത്താന്റെ പ്രതീകമായ ജംറയിൽ കല്ലേറ് കർമ്മം നടത്താനുള്ള ചെറു കല്ലുകൾ മുസ്‌ദലിഫയിൽ നിന്നു ശേഖരിക്കുകയായിരുന്നു പതിവെങ്കിലും ഇത്തവണ അണുവിമുക്തമാക്കിയ കല്ലുകൾ ഹജ്ജ് മന്ത്രാലയം തീർത്ഥാടകർക്ക് നൽകി. അകലം പാലിച്ച് കല്ലെറിയാൻ വ്യത്യസ്‍ത സമയം ക്രമീകരിച്ചിട്ടുണ്ട്.

കല്ലേറ് കർമ്മത്തിന് ശേഷം തല മുണ്ഡനം ചെയ്യുന്ന ഹാജിമാര്‍ ബലി കർമ്മത്തിൽ പങ്കെടുക്കും. മിനായിൽനിന്ന് മക്ക ഹറം പള്ളിയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം കൂടി നിർവഹിക്കുന്നതോടെ ഇത്തവണത്തെ ഹജ്ജ് കർമ്മങ്ങൾക്ക് പ്രാഥമിക വിരാമമാകും. സൗദിയിൽ താമസിക്കുന്ന, പ്രവാസി മലയാളികളടക്കം, 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 പേരാണ് ഇത്തവണ ഹജ്ജ് തീർഥാടത്തിന്റെ ഭാഗമാകുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...