Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

അസമിലെ വനിത ഡോക്​ടർക്ക്​ ഒരേ സമയം കൊറോണയുടെ രണ്ട് വകഭേദങ്ങൾ സ്​ഥിരീകരിച്ചു

ദിസ്പൂർ: അസമിലെ വനിത ഡോക്​ടർക്ക്​ ഒരേ സമയം കൊറോണയുടെ രണ്ട് വകഭേദങ്ങൾ സ്​ഥിരീകരിച്ചു. രണ്ട് ഡോസ് വാക്സിനുകൾ സ്വീകരിച്ച ഡോക്​ടർക്ക് ആൽഫ, ഡെൽറ്റ വകഭേദങ്ങളാണ്​ കണ്ടെത്തിയതെന്ന് ദിബ്രുഗഡ് റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ സീനിയർ സയന്റിസ്റ്റ് ഡോ. ബി.ജെ.ബോർക്കകോട്ടി പറഞ്ഞു.

ചെറിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഡോക്​ടർ​ പരിശോധനയ്ക്ക്​ വിധേയമാകുകയായിരുന്നു. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞ ഡ‍ോക്ടർ രോഗമുക്തി നേടുകയും ചെയ്​തു.

‘ഒരേസമയം അല്ലെങ്കിൽ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ രണ്ട് വകഭേദങ്ങൾ ഒരു വ്യക്തിയെ ബാധിക്കുന്നതാണ് ഇരട്ട അണുബാധ. പ്രതിരോധശേഷി ഉണ്ടാകുന്നതിന് മുമ്പ് ആദ്യത്തെ അണുബാധ ബാധിച്ച് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആൾക്ക് മറ്റൊരു വകഭേദം ബാധിക്കും ‘ – ഡോ. ബി.ജെ.ബോർക്കകോ പറഞ്ഞു.

രോഗത്തിന്റെ തീവ്രത രോഗിയുടെ ആരോഗ്യത്തെയും പ്രതിരോധശേഷിയും വൈറസിന്റെ പ്രഹരശേഷിയും ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....