Vismaya News
Connect with us

Hi, what are you looking for?

SPORTS

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന സൂചനയുമായി ഓസ്‌ട്രേലിയന്‍ ഓപനര്‍ ഡേവിഡ് വാര്‍നര്‍

ആതിഥേയരായ ഓസ്‌ട്രേലിയ ടി20 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറുന്നതില്‍ പരാജയപ്പെട്ടതിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന സൂചനയുമായി ഓസ്‌ട്രേലിയന്‍ ഓപനര്‍ ഡേവിഡ് വാര്‍നര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് തന്റെ അവസാന വര്‍ഷമായിരിക്കുമെന്ന് 36കാരനായ വാര്‍നര്‍ പറഞ്ഞു.അടുത്ത വര്‍ഷം ഏകദിന ലോകകപും 2024ല്‍ ടി20 ലോകകപും നടക്കുന്നതിനാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇതെന്റെ അവസാന 12 മാസങ്ങളായിരിക്കുമെന്നാണ് കരുതുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നാവും ഞാന്‍ ആദ്യം വിടപറയുക. ചിലപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ അതുണ്ടാവും. ട്രിപിള്‍ എമിന്റെ ഡെഡ് സെറ്റ് ലെജെന്‍ഡ്‌സ് ടോക് ഷോയില്‍ പങ്കെടുക്കവെ വാര്‍നര്‍ പറഞ്ഞു. അതേസമയം, ടി20 ക്രിക്കറ്റിനെ താനിപ്പോഴും സ്‌നേഹിക്കുന്നുവെന്ന് വ്യക്തമാക്കിയ വാര്‍നര്‍ അടുത്ത ടി20 ലോകകപില്‍ കളിക്കാനുളള ആഗ്രഹം പരസ്യമാക്കുകയും ചെയ്തു.

ടി20 ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ 2024ലെ ലോകകപില്‍ ഓസ്‌ട്രേലിയക്കായി കളിക്കാന്‍ ഞാന്‍ ശ്രമിക്കുമെന്ന് താരം അറിയിച്ചു.ടി20 ക്രിക്കറ്റില്‍ എന്റെ കാലം കഴിഞ്ഞുവെന്ന് പറയുന്നവരോട് എനിക്കൊന്നെ പറയാനുള്ളു. നമുക്ക് കാണാം. ക്രിക്കറ്റില്‍ നിന്ന് താന്‍ മനസിലാക്കിയ കാര്യങ്ങള്‍ പുതുതലമുറക്ക് പകര്‍ന്ന് നല്‍കണമെന്നാണ് എന്റെ ആഗ്രഹം. ബിഗ് ബാഷില്‍ സിഡ്‌നി തണ്ടേഴ്‌സിനായി കളിക്കുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ എന്റെ അറിവുകള്‍ ജേസണ്‍ സാംഗയെ പോലുള്ള മറ്റ് കളിക്കാര്‍ക്ക് ഞാന്‍ പകര്‍ന്ന് നല്‍കാറുണ്ട്. അതുപോലെ യുവതലമുറ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ട ഉപദേശം നല്‍കാന്‍ താന്‍ തയാറാണെന്നും വാര്‍നര്‍ കൂട്ടിച്ചേര്‍ത്തു.96 ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയക്കായി കളിച്ച വാര്‍നര്‍ 46.53 ശരാശരിയില്‍ 7817 റന്‍സ് നേടിയിട്ടുണ്ട്. 24 സെഞ്ചുറിയും 34 അര്‍ധസെഞ്ചുറിയും നാലു വികറ്റുകളും ടെസ്റ്റില്‍ വാര്‍നര്‍ നേടി. 2018ല്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പെട്ട് ക്രികറ്റില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് വിലക്കുണ്ടായിരുന്നു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....