Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

“കീം “:എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധിക്കരുത് എന്ന് ഹൈക്കോടതി

കൊച്ചി: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഫലം പ്രസിദ്ധികരിക്കുന്നത്‌ ഹൈകോടതി തടഞ്ഞു .കോടതി ഇടപെട്ടത് സിബിഎസ്ഇസ്കൂൾ മാനേജ്മെന്റിന്റെയും വിദ്യാർത്ഥികളുടെയും ഹർജിയിൽ ആണ് .പ്രവേശന പരീക്ഷാഫലം മാത്രം അടിസ്ഥാനമാക്കി “കീം “റാങ്ക് പട്ടിക തയാറാക്കണം എന്നാണ് ഹർജിയിലെ ആവശ്യം .ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കീം പരീക്ഷാഫലമോ റാങ്ക് ലിസ്റ്റോ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി ഉത്തരവ്.

സിബിഎസ്ഇ അടക്കം വിവിധ ബോര്‍ഡുകള്‍ വാർഷിക പ്ലസ്ടു പരീക്ഷ നടത്താത്തതിനാല്‍ പ്രവേശന പരീക്ഷയുടെ മാർക്കിനൊപ്പം പ്ലസ്ടു പരീക്ഷയുടെ മാർക്ക് കൂടി ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് തയാറാക്കണം,അതാണ് കുട്ടികളോട് കാണിക്കുന്ന നീതിയും വിവേചനവും എന്നാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത് .

റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ മാനദണ്ഡം ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും വൈകാതെ തീരുമാനമെടുക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട് .ഹൈകോടതി അടുത്തയാഴ്ച വീണ്ടും ഈ കേസ് പരിഗണിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...