Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

കാട്ടായിക്കോണം തെങ്ങുവിള ശ്രീമഹാദേവി ക്ഷേത്രം

പോത്തൻകോട്: കാട്ടായിക്കോണം തെങ്ങുവിള ശ്രീ മഹാദേവി ക്ഷേത്രത്തിലെ പൂയ മഹോത്സവം 4 മുതൽ 10 വരെ നടക്കും. 4ന് രാവിലെ 5.05 ന് അഷ്ടാഭിഷേകം, 5.30 ന് മഹാഗണപതിഹോമം, 9 ന് തെങ്ങുവിള ശ്രീ മഹാദേവിക്ക് പൂയം നാളിൽ പൊങ്കാല, 9.30 ന് ഭക്തിഗാനമേള, ഉച്ചയ്ക്ക് 12 മുതൽ അന്നദാനം. വൈകിട്ട് 5 ന് അൻപൊലിവ്. 6 ന് 17 മത് ശ്രീ തെങ്ങുവിള ദേവീ ക്ഷേത്ര കഥകളി പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, 7.30 ന് സായാഹ്നഭക്ഷണം തുടർന്ന് 8.30 ന് മേജർ സെറ്റ് കഥകളി-ദക്ഷയാഗം. 5ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 8.30 ന് ആയില്യം ഊട്ട്- കളമെഴുത്തും പാട്ടും,രാത്രി 9 ന് ഗാനമേള. 6 ന് ഉച്ചയ്ക്ക് 12 മുതൽ അന്നദാനം,രാത്രി 7 ന് ലഘു നാടകം,9 ന് തിരയാട്ട പെരുമഴ -നാടൻ പാട്ട്,7 ന് രാത്രി 7.20 ന് തിരുവാതിരക്കളി,7 .30 ന് സായാഹ്ന ഭക്ഷണം, രാത്രി 9 ന് നാടകം. 8 ന് രാവിലെ 8 .30 ന് മഹാവിഷ്ണുപൂജ, രാത്രി 7.30 ന് സായാഹ്ന ഭക്ഷണം, രാത്രി 8 ന് ജ്യോതിർഗമയ -ഡാൻസ്. 9 ന് പതിവ് ഉത്സവ പൂജകൾക്ക് പുറമെ രാവിലെ 10 മുതൽ ബാലികാപൂജ ചടങ്ങുകൾ, ഉച്ചയ്ക്ക് 12 മുതൽ അന്നദാനം.രാത്രി 9 ന് ഓളുള്ളേരി നാടൻ പാട്ട്. 10ന് രാവിലെ 5.30ന് മഹാഗണപതിഹോമം, വൈകിട്ട് 5 ന് അൻപൊലിവ്, 6 മുതൽ ആനപ്പുറത്തെഴുന്നള്ളിപ്പ് ഘോഷയാത്ര, ആനന്ദേശ്വരത്ത് ഘോഷയാത്ര വി.കെ. പ്രശാന്ത് എം.എൽ.എ. ഫ്‌ളാഗ് ഒാഫ് ചെയ്യും, 5 .30 മുതൽ ഭക്തിഗാനാമൃതം,രാത്രി 7 ന് ഭക്തിഗാനസുധ,രാത്രി 11 മുതൽ മിമിക്സ് ചിരിഗജാന്തരം വെളുപ്പിന് 4 ന് താലപ്പൊലി,വിളക്ക്,5 മുതൽ പൂത്തിരിമേളം.ഗജകേസരി പാമ്പാടി രാജനും പുതുപ്പള്ളി കേശവനും ഉണ്ണിമങ്ങാട്‌ ഗണപതിയും അണിനിരക്കുന്ന പ്രൗഢഗംഭീരമായ ഘോഷയാത്രയിൽ നിരവധി ഫ്ളോട്ടുകളും പഞ്ചവാദ്യങ്ങളും വിവിധ കലാരൂപങ്ങളും അണിനിരക്കുമെന്നും സമാപന ദിവസം വിവിധ സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ ദീപക്കാഴ്ചകളും ദീപാലങ്കാരങ്ങളും ഒരുക്കും

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...