Vismaya News
Connect with us

Hi, what are you looking for?

AGRICULTURE

പോഷക സമ്പന്നം സാമ്പാർ ചീര; കൃഷി രീതി പഠിക്കാം

ഇലയും തണ്ടുമെല്ലാം ഭക്ഷ്യയോഗ്യം. രുചികരവും പോഷക സമ്പന്നവും. സാമ്പാർ ചീര ഇലക്കറി ചെടികളിൽ മുൻനിരയിലുണ്ട്‌. ബ്രസീലാണ് സ്വദേശം. വാട്ടർ ലീഫ് എന്നത്‌ ഇംഗ്ലീഷ്‌ പേര്‌. തലിനം ട്രയാൻഗുലേർഎന്ന് ശാസ്ത്രനാമം. ഭാഗിക തണലിൽ പോലും നല്ലവണ്ണം വളരും. സാമ്പാറിൽ വെണ്ടക്കയ്‌ക്ക് പകരമായി ഇതുപയോഗിച്ചാൽ വെണ്ടയ്‌ക്കയുടെ അതേ രുചിയും കൊഴുപ്പും കിട്ടും. അതിനാലാണ് ഇതിന് സാമ്പാർ ചീരയെന്ന പേര് വന്നത്. പരിപ്പിനോടൊപ്പം ചേർത്ത് കറിയാക്കുന്നതിനാലാവാം പരിപ്പ് ചീരയെന്ന വിളിപ്പേരുമുണ്ട്. സിലോൺ ചീരയെന്നും കൊളുമ്പി ചീരയെന്നും പേരുകളനവധി.

ഇന്ത്യക്ക് പുറമെ മലേഷ്യ, ഇന്തോനേഷ്യ, വെസ്റ്റിൻഡീസ്, അമേരിക്ക, അറേബ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും കൃഷി ചെയ്തുവരുന്നു.
വിത്തോ, ചെടിയുടെ ഇളം തണ്ടോ ഉപയോഗിച്ച് ഇത് കൃഷി ചെയ്യാം. വിത്ത് പാകി പത്തു സെന്റി മീറ്ററോളം വളർന്നാൽ പറിച്ചുനടാം. പ്രത്യേക വളങ്ങളൊന്നും നൽകാതെ തന്നെ തഴച്ച് വളരും.

ചാണകം, കമ്പോസ്റ്റ് തുടങ്ങി പാകം വന്ന ഏതുതരം ജൈവ വളങ്ങളും നൽകാം. കടലപ്പിണ്ണാക്ക് പുളിപ്പിച്ച് നൽകുന്നതു വളർച്ച ത്വരിതപ്പെടുത്തും.
നട്ട് ഒന്നര മാസമാകുമ്പോൾ വിളവെടുപ്പ് തുടങ്ങാം. 15––20 സെന്റിമീറ്റർ നീളത്തിൽ ഇളം തണ്ടുകൾ ഇലയടക്കം നുള്ളിയെടുത്ത് കറിക്കുപയോഗിക്കാം. ഇളം ശിഖരങ്ങൾ ഇടയ്‌ക്കിടെ നുള്ളിയെടുക്കുന്നത് ധാരാളം ശിഖരം ഉണ്ടാകാൻ സഹായിക്കും.

മറ്റു ഇലക്കറികൾ പോലെ തോരൻ അഥവാ വറവായും ഉപയോഗിക്കാം. ഇലകളിൽ നാരിന്റെ അംശം നല്ല രീതിയിലുണ്ട്. ഇത് ദഹനശക്തിക്കുതകും.
ഇലകളുടെ കോശങ്ങളിൽ ഇരുമ്പ്, കാത്സ്യം ,പ്രോട്ടീൻ, ഫോസ്ഫറസ്, വിറ്റാമിൻ എ എന്നീ പോഷകങ്ങളുമുണ്ട്. രോഗപ്രതിരോധ ശേഷിക്കിത് ഉത്തമം. പച്ചപ്പോടെ വളരുന്ന ചെടിക്ക് പിങ്ക് നിറത്തിൽ ചെറിയ പൂക്കളുണ്ടാകും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...