Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

അശ്രദ്ധമായി വാഹനം ഓടിച്ചു; ഇലവുങ്കൽ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല ഇലവുങ്കൽ ബസ് അപകടത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഡ്രൈവർ ബാലസുബ്രഹ്മണ്യം അലക്ഷ്യമായി വാഹനമോടിച്ചതായി പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയും അപകടത്തിന്‍റെ തുടർവശങ്ങളിൽ വ്യക്തതയും വരുന്നതോടെ നടപടിക്രമങ്ങളിൽ മാറ്റം വന്നേക്കും. കൂടുതൽ വകുപ്പുകൾ ചുമത്താനും സാധ്യതയുണ്ട്. പരിക്കേറ്റ 14 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 

ഇലവുങ്കലിൽ നിന്ന് കണമലയിലേക്ക് പോകുന്ന വഴി നാറാണൻ തോട് ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് 1.20 ഓടെയാണ് സംഭവം. അപകടസമയത്ത് 64 മുതിർന്നവരും എട്ട് കുട്ടികളും ഉൾപ്പെടെ 72 പേരാണ് ബസിലുണ്ടായിരുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...