Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ബംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി പത്തനംതിട്ടയിൽ, ലക്ഷ്യം വിദ്യാർത്ഥികൾ

പത്തനംതിട്ട: ബംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി എത്തിയ യുവാവ് പത്തനംതിട്ടയിൽ പിടിയിലായി. മൈലപ്ര സ്വദേശി മിഥുൻ രാജീവാണ് അറസ്റ്റിലായത്. ബം​ഗളൂരുവിൽ നിന്ന് ആഴ്ചതോറും എംഡിഎംഎ കേരളത്തിലെത്തിച്ച്  വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗമാണ് പ്രതിയെന്ന് പൊലീസ് പറയുന്നു.

ഡാൻസാഫ് ടീമിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് മിഥുൻ രാജീവ് പിടിയിലായത്. കഴിഞ്ഞ ഒന്നരമാസമായി മിഥുൻ ഡാൻസാഫിന്റെ നിരീക്ഷണത്തിലാണ്. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷനടക്കം പൊലീസ് നിരന്തരം നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതി ബം​ഗളൂരുവിലേക്ക് പോയന്ന വിവരം ലഭിച്ചത് മുതൽ ഇയാൾക്കായി പൊലീസ് വല വിരിച്ച് കാത്തിരിക്കുകയായിരുന്നു. 

ബം​ഗളൂരൂവിൽ നിന്ന് സ്വകാര്യ ബസിലാണ് മിഥുൻ പത്തനംതിട്ടയിലേക്ക് എത്തിയത്. റാന്നി മുതൽ ഡാൻസാഫ് ടീം ബസിനെ പിന്തുടർന്നു. മൈലപ്ര പള്ളിപ്പടിയിൽ ഇയാൾ ഇറങ്ങിയ ഉടൻ പൊലീസ് പിടികൂടി. ആദ്യം പ്രതി പൊലീസിനോട് തട്ടിക്കയറുകയും ബഹളം വയ്ക്കുകയും ചെയ്തു. ചോദ്യം ചെയ്യലിനോടും സഹകരിച്ചില്ല. ഒടുവിൽ പിടിമുറുകിയെന്നുറപ്പായതോടെ എംഡിഎംഎ കയ്യിലുണ്ടെന്ന് സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിലുണ്ടായിരുന്ന ബ്രഡ് പായ്ക്കറ്റിനുള്ളിൽ ചെറിയ കവറുകളിലൊളിപ്പിച്ച 9.61 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നാർക്കോട്ടിക് ഡിവൈഎസ്പി കെ എ വിദ്യാധരന്റെയും പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതെന്ന് പ്രതി മൊഴി നൽകി. അവധിക്കാലമായതോടെ കൂടുതൽ വിൽപ്പനയാണ് മിഥുനും സംഘവും ലക്ഷ്യമിട്ടിരുന്നത്. ഇയാൾക്കൊപ്പമുള്ള മറ്റുള്ളവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...