Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വാമനപുരം നദീതീരം ഇടിയുന്നു; തീരവാസികൾ ആശങ്കയിൽ

ആ​റ്റി​ങ്ങ​ൽ: വാ​മ​ന​പു​രം ആ​റി​ന്റെ ക​ര​യി​ടി​യു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക്​ ഭീ​ഷ​ണി​യാ​കു​ന്നു. ചി​റ​യി​ൻ​കീ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ണ്ട​ക​ശാ​ല വാ​ർ​ഡി​നു​സ​മീ​പ​മാ​ണ് വാ​മ​ന​പു​രം ന​ദി​യു​ടെ ക​ര അ​നി​യ​ന്ത്രി​ത​മാ​യി ഇ​ടി​ഞ്ഞ് റോ​ഡും ക​ര​യും ന​ഷ്ട​മാ​കു​ന്ന​ത്. താ​ലൂ​ക്കി​ലെ പ്ര​ധാ​ന ന​ദി​യ​ണ് വാ​മ​ന​പു​രം ആ​റ്. താ​ലൂ​ക്കി​ന്റെ പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സും ഇ​താ​ണ്.

മു​ദാ​ക്ക​ൽ, ആ​റ്റി​ങ്ങ​ൽ, കി​ഴു​വി​ലം, ചി​റ​യി​ൻ​കീ​ഴ്, അ​ഞ്ചു​തെ​ങ്ങ്, വ​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ ആ​ശ്ര​യ​കേ​ന്ദ്ര​വും വാ​മ​ന​പു​രം ആ​റാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​റി​നെ സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ആ​റ്റി​ങ്ങ​ൽ, അ​ഞ്ചു​തെ​ങ്ങ് കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ മു​ഖ്യ​സ്രോ​ത​സു​കൂ​ടി​യാ​ണി​ത്. മ​ഴ​ക്കാ​ല​മാ​കു​മ്പോ​ൾ വാ​മ​ന​പു​രം ആ​റ് ക​ര​ക​വി​ഞ്ഞ് താ​ഴ്ന്ന​പ്ര​ദേ​ശ​ങ്ങ​ളി​ലാ​കെ വെ​ള്ളം​ക​യ​റും. വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന ഈ ​പ്ര​തി​ഭാ​സം കാ​ര​ണം പ​ല ഭാ​ഗ​ത്തും വ​ലി​യ​തോ​തി​ൽ ക​ര​യി​ടി​ഞ്ഞ് ആ​റി​ന് വീ​തി​കൂ​ടി. ചി​റ​യി​ൻ​കീ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ണ്ട​ക​ശാ​ല വാ​ർ​ഡി​ന്റെ അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ അ​ഞ്ച​ൽ​ക്ക​ട​വ് മു​ത​ൽ കൂ​ട്ടും​വാ​തു​ക്ക​ൽ ഭാ​ഗം വ​രെ​യു​ള്ള ക​ര​യി​ടി​യു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ​യി​പ്പോ​ൾ കൂ​ടു​ത​ൽ ഭ​യ​പ്പാ​ടി​ലാ​ക്കു​ക​യാ​ണ്. ഇ​വി​ടെ ക​ര​യും സ​മീ​പ​ത്തു​കൂ​ടി​യു​ള്ള റോ​ഡും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​ഞ്ഞു​വ​രു​ക​യാ​ണ്. ഇ​തു​മൂ​ലം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യേ​റി. മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​ലേ​ക്ക്‌ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ത്‌ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് പ്ര​ദേ​ശ​ത്തി​നു തൊ​ട്ട​ടു​ത്ത ക​രി​ന്ത്വാ​ക്ക​ട​വ് റോ​ഡി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ കാ​ർ ആ​റ്റി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ച​ത്. ക​രി​ന്ത്വാ​ക്ക​ട​വ് അ​പ​ക​ട​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പ​ക​ട​മേ​ഖ​ല​ക​ളി​ൽ ക​രി​ങ്ക​ൽ ഭി​ത്തി​കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് പ​ര​ക്കെ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. വാ​ർ​ഡം​ഗ​മാ​യ വി. ​ബേ​ബി ഇ​തു​സം​ബ​ന്ധി​ച്ച് ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി​ക്ക് നി​വേ​ദ​ന​വും സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് നാ​ൽ​പ്പ​തു​ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്ക്​ സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ, നാ​ളി​തു​വ​രെ​യാ​യി​ട്ടും ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

നൂ​റു​ക​ണ​ക്കി​ന്​ കു​ടും​ബ​ങ്ങ​ളാ​ണ് പ​ണ്ട​ക​ശാ​ല പു​ളി​മൂ​ട്ടി​ൽ​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യാ​ൽ കു​ട്ടി​ക​ളെ ഭ​യ​ത്തോ​ടെ മാ​ത്ര​മേ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​ലെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പ​ല​തു​മി​പ്പോ​ൾ പു​ളി​മൂ​ട്ടി​ൽ​ക്ക​ട​വ് മു​ത​ലു​ള്ള പ്ര​ദേ​ശ​ത്ത് കാ​യ​ലി​ലാ​ണ് ന​ങ്കൂ​ര​മി​ടു​ന്ന​ത്. വ​ലി​യ ബോ​ട്ടു​ക​ൾ ന​ദി​യി​ലൂ​ടെ പോ​കു​മ്പോ​ഴു​ണ്ടാ​കു​ന്ന തി​ര​യി​ള​ക്ക​വും ക​ര​യി​ടി​ച്ചി​ലി​ന് ആ​ക്കം​കൂ​ട്ടു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...