Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കൊച്ചി വാട്ടർമെട്രോ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃക; നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി


തിരുവനന്തപുരം: കൊച്ചി വാട്ടർമെട്രോ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കൊച്ചി വാട്ടർമെട്രോയുടെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വാട്ടര്‍മെട്രോയ്ക്ക് പുറമെ 3200 കോടിയുടെ മറ്റ് പദ്ധതികളും അദ്ദേഹം നാടിന് സമര്‍പ്പിച്ചു.

തിരുവന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ്‌ ചെയ്തു. ഇതിന് പുറമെ വൈദ്യുതീകരിച്ച പാലക്കാട്-പളനി-ദിണ്ടിഗല്‍ സെക്ഷന്‍ റെയില്‍പ്പാതയും അദ്ദേഹം നാടിന് സമർപ്പിച്ചു. ഡിജിറ്റൽ സയൻസ് പാർക്കിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.

10.20 ഓടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ചു.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...