Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ആനപ്പുറത്തേറി നാല് പെണ്‍കുട്ടികള്‍ – വൈറൽ കാഴ്ച

ചേറ്റുവ: ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമൊക്കെ ആണുങ്ങൾ മാത്രം ആനപ്പുറത്തേറിയ കാഴ്ചകളാണ് നാം കണ്ടിട്ടുള്ളത്. ഇത്തരം അവകാശങ്ങൾ ആണുങ്ങള്‍ക്ക് മാത്രമാണെന്ന് ഇനി അഹങ്കരിക്കേണ്ടെന്ന സന്ദേശവുമായി നാല് പെൺകുട്ടികൾ. ആനപ്പുറത്തേറാൻ തങ്ങൾക്കും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ പെൺകുട്ടികൾ. ചേറ്റുവ ചന്ദനക്കുടം നേര്‍ച്ചയില്‍ എഫ്.എ.സി. ചേറ്റുവയുടെ ചെത്തുകാഴ്ചയുമായെത്തിയ ആന കാണികളുടെ ശ്രദ്ധ പിടിച്ച് പറ്റുകയായിരുന്നു.

ചേറ്റുവ സ്വദേശിനി ഇഹ്സാന തസ്ലിം, കണ്ണൂര്‍ സ്വദേശിനികളായ ഹിബ, ഇസാന, തൃത്താല സ്വദേശിനി ഷിറിന്‍ എന്നിവരാണ് ആനപ്പുറമേറിയത്. ചേറ്റുവ ജി.എം.യു.പി. സ്‌കൂളിന് പിന്നിലെ ക്ലബ്ബ് ഓഫീസിനുമുന്നില്‍ നിന്നാണ് വ്യാഴാഴ്ച രാത്രി പത്തിനുശേഷം എഫ്.എ.സി.യുടെ ചെത്തുകാഴ്ച നാല് ആനകളോടെ പുറപ്പെട്ടത്.

ആനപ്പുറത്ത് കയറാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം നല്‍കാമെന്ന് ക്ലബ്ബ് പ്രസിഡന്റ് അന്‍സിലും അംഗം ഫവാസും അറിയിക്കുകയായിരുന്നു. ഇതോടെ ആൺകുട്ടികളാണ് ആദ്യം മുന്നോട്ട് വന്നത്. ഇവർക്കൊപ്പം അപ്രതീക്ഷിതമായി മൂന്ന് പെൺകുട്ടികൾ ഒരുമിച്ചും, ഒരു പെൺകുട്ടി തനിച്ചും തങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് അറിയിച്ച് മുന്നോട്ട് വന്നു. മൂന്ന് ആനകളുടെ പാപ്പാന്‍മാര്‍ പെണ്‍കുട്ടികളെ ആനപ്പുറത്ത് കയറ്റാന്‍ വിസമ്മതിച്ചു. നാലാമത്തെ ആനയുടെ പാപ്പാന്‍ സമ്മതിക്കുകയും ചെയ്തു. ശേഖരന്‍ എന്ന ആനയുടെ പുറത്താണ് ഇവർ കയറിയത്. ഒരു മണിക്കൂറോളം ഇവർ ആനപ്പുറത്തുണ്ടായിരുന്നു. ഈ കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....