Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

താനൂരിൽ ​ ഒരു കുടുംബത്തിലെ 12 പേർക്ക് ​ജീവൻ നഷ്ടമായി; മരിച്ചത് കുടുംബസമേതം ഉല്ലാസയാത്രക്ക്​ പുറപ്പെട്ടവർ

താനൂർ വിനോദയാത്രാ ബോട്ട് അപകടത്തിൽപ്പെട്ട് മരിച്ച ഇരുപത്തിരണ്ട് പേരിൽ 12 പേർ ഒരു കുടുംബത്തിലെ അംഗങ്ങൾ. ​. ഇവരുടെ ബന്ധുക്കളായ രണ്ട്​ പേർക്കും ജീവൻ നഷ്ടമായി.ഒരാളെ അപകടത്തിൽ കാണാതായി.പരപ്പനങ്ങാടി തീരത്തെ ​ സൈതലവിയുടെ കുടുംബത്തിലെ 12 പേരു​ടെ ജീവനാണ്​ പുഴ എടുത്തത്​.

പരപ്പനങ്ങാടി ആവിൽ ബീച്ച്​ കുന്നുമ്മൽ സൈതലവിയുടെ ഭാര്യ സീനത്ത്​ (43), മകൾ ഹസ്ന (18), ഷംന (16), ഷഫ്​ല (13), ഫിദ ദിൽന (എട്ട്​), സൈതലവിയുടെ സഹോദരൻ സിറാജിന്‍റെ ഭാര്യ റസീന (27), മകൾ ഷഹ്​റ (എട്ട്​), ഫാത്തിമ റിഷിദ (ഏഴ്​), നൈറ ഫാത്തിമ (പത്ത്​ മാസം), സൈതലവിയു​െട സഹോദരി നുസ്​റത്ത്​ന്റെ മകൾ ആയിഷ മെഹറിൻ (ഒന്നര വയസ്​) എന്നിവർക്കാണ്​ ദാരുണാപകടത്തിൽ ഒരേ കുടുംബത്തിൽ നിന്നും ജീവൻ നഷ്ടമായത്​

ആവിൽ ബീച്ചിൽ കുന്നുമ്മൽ വീട്ടിൽ ജാബിറിന്‍റെ ഭാര്യ കുന്നുമ്മൽ ജൽസിയ എന്ന കുഞ്ഞിമ്മു (42), മകൻ ജരീ​ർ (12), എന്നിവരും അപകട​ത്തിൽ മരിച്ചു. ഇവരുടെ മക്കളായ ജന്നയും (എട്ട്​) ജിഫ്​റയും (പത്ത്​) അപകടത്തിൽപ്പെട്ടിട്ടുണ്ട്​. സൈതലവിയും ജാബിറും ഒഴികെ കുടുംബസമേതം മാതാക്കളോടൊപ്പം കെട്ടുങ്ങൽ അഴിമുഖത്തെ ബോട്ടിൽ ഉല്ലാസയാത്രക്ക്​ പുറപ്പെട്ടതായിരുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...