Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

എഐ ക്യാമറ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡിസതീശന്‍

തൃശ്ശൂര്‍:എഐ ക്യാമറ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും  എസ്ആര്‍ഐടിയുടെ  വക്കീല്‍ നോട്ടിസിന്  മറുപടി നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ പറഞ്ഞു.മൗനം തുടരുന്ന മുഖ്യമന്ത്രി ,കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു.ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചത്.ആരോപണം പിൻവലിക്കില്ല എന്ന് കാട്ടിയാണ് മറുപടി അയച്ചത്.ടെൻഡറിൽ എസ് ആര് ഐ ടി മറ്റു രണ്ടു കമ്പനികളുമായി ചേർന്ന് മത്സരിച്ചു.വൻ തുകക്ക് ടെൻഡർ നേടി.എല്ലാ നിബന്ധനകളും ആട്ടിമറിച്ചാണ് ഉപകരാര്‍ കൊടുത്തത്.പ്രസാദിയോ ആണ് കാര്യങ്ങൾ നടത്തുന്നത്.കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങൾ നടക്കുന്നു.കർണാടകയിൽ 40ശതമാനമാണ് സർക്കാർ പദ്ധതികളില്‍ കമ്മീഷനെങ്കില്‍ കേരളത്തിലെ എഐ ക്യാമറ ഇടപാടില്‍ അത് 65 ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏത് ഏജൻസി അന്വേഷിച്ചാലും സർക്കാരിന് വെള്ളപൂശുന്ന റിപ്പോർട്ട്‌ നൽകാൻ പറ്റില്ല.അന്വേഷിച്ച വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എവിടെയാണ്.അദ്ദേഹം അവധിക്കു പോയെന്നും സതീശന്‍ പറഞ്ഞു.കൂടുതൽ അഴിമതി കഥകൾ പുറത്തു വരും.മുഖ്യമന്ത്രി തലയിൽ മുണ്ടിട്ടു പോകേണ്ട സ്ഥിതിയാണ് ഇനി വരാൻ പോകുന്നത്.ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്ന് പറഞ്ഞാണ് എസ് ആര് ഐ ടി ക്കു മറുപടി നൽകിയത്.കോടതിയിൽ എല്ലാ രേഖകളും ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...