Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇനി വിവാഹം ഓൺലൈനിൽ നടത്താം

കൊച്ചി: സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഓൺലൈൻ വഴി വിവാഹം നടത്തണമെന്ന ആവശ്യം തള്ളിക്കളയാനാവില്ലെന്ന് കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ ഹൈക്കോടതി 2021 സെപ്റ്റംബർ ഒൻപതിന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ഉത്തരവ്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഓൺലൈൻ വിവാഹം നടത്താൻ മുൻപ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്‌ പാലിക്കാനും നിർദേശം നൽകി. പുതിയസാഹചര്യത്തിൽ 2000-ൽ നിലവിൽവന്ന ഇൻഫർമേഷൻ ടെക്‌നോളജി നിയമവും കണക്കിലെടുത്തുവേണം ആക്ടിനെ സമീപിക്കേണ്ടതെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ വകുപ്പ് ആറ് ഇലക്‌ട്രോണിക് രേഖകൾ ഉപയോഗിക്കുന്നത് അംഗീകരിക്കുന്നുണ്ടെന്നാണ് കോടതിയുടെവിലയിരുത്തൽ.

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ വധൂവരന്മാർ മാരേജ് ഒാഫീസർ മുമ്പാകെ ഹാജരാകണമെന്നായിരുന്നു മുൻപുണ്ടായിരുന്ന വ്യവസ്ഥ. കോവിഡ് വ്യാപകമായതോടെ ഇതിൽ ഇളവുതേടി നിരവധി ഹർജികളാണ് കോടതിയെ സമീപിച്ചത്. ഇതിന് തുടർച്ചയായാണ് 2021-ൽ ഈ വ്യവസ്ഥയിൽ ഇളവുനൽകി വിവാഹം ഓൺലൈൻ വഴി നടത്താൻ അനുമതി നൽകിയത്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...