Vismaya News
Connect with us

Hi, what are you looking for?

TECH

പ്രൈം വീഡിയോയില്‍ 2024 മുതല്‍ പരസ്യങ്ങള്‍ കാണിക്കുമെന്ന് ആമസോണ്‍

പ്രൈംവീഡിയോ സ്ട്രീമിങ് സേവനങ്ങളില്‍ അടുത്തവര്‍ഷം മുതല്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. ടിവി ഷോകളും സിനിമകളും നിര്‍മിക്കുന്നതിന് കൂടുതല്‍ പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. യുകെ, യുഎസ്, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അടുത്തവര്‍ഷം തൊട്ട് പ്രൈം വീഡിയോയില്‍ പരസ്യങ്ങളും കാണാം. എന്നാല്‍ അധിക തുക നല്‍കിയാല്‍ ഈ പരസ്യങ്ങള്‍ ഒഴിവാക്കാം.

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പടെയുള്ള എതിരാളികളെ അനുകരിച്ചുകൊണ്ടാണ് പ്രൈം വീഡിയോയുടെ ഈ നീക്കം. 2024 അവസാനത്തോടെ ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍, മെക്‌സികോ എന്നിവിടങ്ങളിലേക്കും പരസ്യങ്ങള്‍ എത്തിക്കും.

യുഎസില്‍ 2.99 ഡോളര്‍ പ്രതിമാസ നിരക്ക് നല്‍കിയാല്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ഈ പരസ്യങ്ങള്‍ ഒഴിവാക്കാം. മറ്റ് രാജ്യങ്ങളിലെ നിരക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ടിവിയിലും മറ്റ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും ഉള്ളതിനേക്കാള്‍ കുറച്ച് പരസ്യങ്ങള്‍ മാത്രമേ പ്രൈമില്‍ കാണിക്കുകയുള്ളൂ എന്നാണ് കമ്പനി പറയുന്നത്

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....