Vismaya News
Connect with us

Hi, what are you looking for?

TECH

പണമിടപാടുകൾ മാത്രമല്ല;  ഒരു ലക്ഷം രൂപ വരെ വായ്പയെടുക്കാനും അവസരം ഒരുക്കി ഗൂഗിൾ പേ

ഇപ്പോൾ പണം ഇടപാടുകൾക്ക് മിക്കവാറും എല്ലാവരും ഉപയോഗിക്കുന്നത് യുപിഐ പിൻ ആണ്. ഗൂഗിൾ പേ ഉപയോഗിച്ച് എന്തിനും ഏതിനും പണമിടപാടുകൾ നടത്തുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഇനിമുതൽ പണമിടപാടുകൾക്ക് മാത്രമല്ല വായ്പ എടുക്കാനും ഗൂഗിൾ പേ ഉപയോഗിക്കാം.

ഗൂഗിൾ പേ ഉപയോഗിച്ച് വായ്പയെടുക്കാൻ സഹായിക്കുന്നത് ഡി എം ഐ ഫിനാൻസ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനമാണ്. ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെയാണ് ഗൂഗിൾ പേ വഴി വായ്പയായി ഡിഎംഐ വാഗ്ദാനം ചെയ്യുന്നത്. വളരെ എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന നടപടിക്രമങ്ങളിലൂടെ വായ്പ അപേക്ഷ പൂർത്തിയാക്കാൻ സാധിക്കും. അർഹരായ ഉപഭോക്താക്കൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പദ്ധതിക്ക് കീഴിൽ വായ്പ ലഭിക്കും.

അപേക്ഷയിൽ കൊടുത്ത വിശദാംശങ്ങൾ പരിശോധിച്ച ശേഷം ഗൂഗിൾ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകും. 36 മാസ തവണയായി തിരിച്ചടയ്‌ക്കേണ്ട വായ്പ പക്ഷേ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമല്ല. വായ്പ ലഭിക്കണമെങ്കിൽ ഗൂഗിൾ പേയുടെ പ്രീ യോഗ്യതയുള്ള ഉപഭോക്താക്കൾ ആയിരിക്കണം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....