മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ സിനിമാലോകത്ത് അര നൂറ്റാണ്ട് തികച്ച സാഹചര്യത്തിൽ ആദരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ ഇപ്പോൾ മമ്മൂട്ടി തൻ്റെ നിലപാട് അറിയിച്ചിരിക്കുകയാണ്, തന്നെ ആദരിക്കാൻ പണച്ചെലവുള്ള പരിപാടി വേണ്ടെന്നാണ് മമ്മൂട്ടി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. സിനിമാ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആണ് മമ്മൂട്ടിയുടെ നിലപാടിനെപ്പറ്റി വ്യക്തമാക്കിയത്. സജി ചെറിയാൻ ഫോണിലൂടെ ബന്ധപ്പെട്ടാണ് മമ്മൂട്ടിയെ വിവരം അറിയിച്ചത്. എന്നാൽ, സാമ്പത്തികച്ചെലവുള്ള ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി പറയുകയായിരുന്നു. കേരളത്തിൻറെ സാംസ്കാരിക മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവന മഹത്തായതാണെന്ന് സജി ചെറിയാൻ പറഞ്ഞു. മികച്ച ആശയങ്ങൾ സംഭാവന ചെയ്തിട്ടുള്ള മഹാനായ കലാകാരനാണ് അദ്ദേഹം. മതനിരപേക്ഷമായ ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളും അദ്ദേഹം നടത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
You May Also Like
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
EDUCATION
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...
KERALA NEWS
കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...
WORLD
സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...
You must be logged in to post a comment Login