Vismaya News
Connect with us

Hi, what are you looking for?

WORLD

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം: ഇറാഖിലും സിറിയയിലും യുഎസ് സേനക്ക് നേരെ ആക്രമണം

വാഷിങ്ടണ്‍: ഇറാഖിലും സിറിയയിലും യുഎസ് സേനക്ക് നേരെ വീണ്ടും ആക്രമണം. ഇറാന്‍ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് യുഎസ് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെയാണ് യുഎസ് സേനക്ക് നേരെയുള്ള ആക്രമണങ്ങളും ശക്തമായത്.

ബുധനാഴ്ച സിറിയയില്‍ യുഎസ് സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. വ്യാഴാഴ്ച ഇറാഖിലെ അയന്‍ അല്‍-അസദിലെ സൈനിക ക്യാമ്പിന് നേരെയാണ് ഡ്രോണാക്രമണമുണ്ടായത്. ബാഗ്ദാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപത്തുള്ള യു.എസ് ക്യാമ്പും ആക്രമിക്കപ്പെട്ടിരുന്നു.

ആക്രമണത്തിനുള്ള തിരിച്ചടി സംബന്ധിച്ച് താന്‍ ഇപ്പോള്‍ പ്രവചനം നടത്തുന്നില്ലെന്ന് പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു. യുഎസിനേയും മറ്റ് സേനകളേയും സംരക്ഷിക്കാനുള്ള നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....